#Operation Toofan #Thalassery #MDMA #Arrest
തലശ്ശേരി: (www.thalasserynews.in)ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശ്ശേരി പോലീസ് നടത്തിയ ശക്തമായ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിലായി.ചിറക്കര സ്വദേശി മുഹമ്മദ് സമീൽ (31) ആണ് അറസ്റ്റിലായത്.
വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 185 ഗ്രാം എം.ഡി.എം.എ ആദ്യം പോലീസ് പിടിച്ചെടുത്തു. മിഠായി കടലാസുകളിലും മറ്റും പൊതിഞ്ഞ നിലയിലായിരുന്നു ലഹരി.
തുടർന്നുള്ള വിശദമായ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. യുവാവിന്റെ വീട്ടിലെ കൂളറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൂടുതൽ എം.ഡി.എം.എ കണ്ടെത്തി. വീടിനകത്ത് സാധാരണ വസ്തുക്കൾക്കൊപ്പം ഫ്രിഡ്ജിൽ ഒളിപ്പിച്ച് സൂക്ഷിച്ചായിരുന്നു മയക്കുമരുന്ന് കടത്ത്.
ആകെ പിടികൂടിയ എം.ഡി.എം.എയുടെ വിപണി വില അഞ്ചര ലക്ഷത്തോളം വരുമെന്നാണ് പോലീസ് കണക്കാക്കുന്നത്.സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരം ഡാൻസഫ് ടീം, തലശ്ശേരി എ.എസ്.പി സ്ക്വാഡ്, തലശ്ശേരി പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ വലയിലാക്കിയത്.


ലഹരി വിൽപ്പനയും വിതരണവും പൂർണമായും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധനകൾ ശക്തമാക്കുമെന്ന് തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ ഐ.പി.എസ്. പറഞ്ഞു
Content Highlight: Arrest , Thalassery , MDMA , Operation Toofan





































