തലശ്ശേരി: (www.thalasserynews.in)തലശ്ശേരി ജില്ലാ കോടതിക്ക് സമീപം മിസ്ബാഹിൽ കെ മമ്മൂട്ടി എൻജിനീയർ (80) നിര്യാതനായി. തലശ്ശേരി ലാമ കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടറാണ്. കേരള വാട്ടർ അതോറിറ്റിയിൽ തലശ്ശേരി, കണ്ണൂർ, വടകര എന്നിവിടങ്ങളിൽ എക്സിക്യൂട്ടീവ് എൻജിനീയറായി പ്രവർത്തിച്ചിരുന്നു. കോടതി ബദരിയ ജുമാ മസ്ജിദ് പ്രസിഡൻറ്, മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ്, ബൈത്തുൽ സക്കാത്ത് വൈസ് പ്രസിഡന്റ്, ഇസ്ലാമിക് വിമൻസ് കോളേജ് സ്ഥാപക പ്രസിഡന്റ്, ചേറ്റംകുന്ന് മസ്ജിദുസ്സലാം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ : സുഹറ തമ്മട്ടാൻ
മക്കൾ : മുഹമ്മദ് സിയാദ് (ദുബൈ), മുഹമ്മദ് സഹീർ (ഷാർജ), മുഹമ്മദ് ഷിജിൻ (ലാമ കൺസ്ട്രക്ഷൻ), ഷഹല ജബിൻ (കുവൈത്ത്).
മരുമക്കൾ : ജസ്ന നൂറി, ഷഫ്ന, ഡോ. ഫാത്തിമ, മുനാസ് ലത്തീഫ് (കുവൈത്ത്).


സഹോദരങ്ങൾ : മറിയു, ഖദീജ
ഖബറടക്കം: വെള്ളിയാഴ്ച ഉച്ചക്ക് 1:30ന് ജുമുഅ നമസ്ക്കാരാനന്തരം സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Lama Construction Company Managing Director K. Mammootty Engineer of Thalassery passes away


.gif)






































