(www.thalasserynews.in)തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വിഷു ഉത്സവം ഇന്ന് കൊടിയേറും.രാത്രി 8നും 8.30നും മധ്യേ തന്ത്രി കുന്നത്തൂർ അമ്പഴപ്പിള്ളി മന ശ്രീകുമാരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റം നടക്കുക. തുടർന്ന് തായമ്പക. ഇതിന് മുൻപായി വൈകിട്ട് 7ന് കഴകപ്പുരയിൽ ഭജനയുമുണ്ടാവും.
15ന് പുലർച്ചെ 3ന് വിഷുക്കണി. വിഷുക്കൈനീട്ടം 5 മുതൽ 6 വരെ സോപാന സംഗീതം 7.30ന് കാഴ്ചശീവേലി. വൈകിട്ട് 4.30ന് ഓട്ടൻതുള്ളൽ. 6ന് ഉത്സവ എഴുന്നള്ളത്ത്. തുടർന്ന് ഭജന. കളരിപ്പയറ്റ് പ്രദർശനം എന്നിവ നടക്കും.
16ന് രാവിലെ 9 മുതൽ കലാ പരിപാടികൾ. 4.30ന് ഓട്ടൻതുള്ളൽ. 6ന് പാണ്ടി പഞ്ചാരി മേളത്തോടെ ഉത്സവ എഴുന്നള്ളത്ത്. തുടർന്ന് നൃത്തപരിപാടി. 10.30ന് കഴകപ്പുരയിൽ മോതിരംവച്ചു തൊഴൽ. 17ന് രാവിലെ 8.30ന് ചെണ്ടമേളം അരങ്ങേറ്റം. 9 മുതൽ കലാപരിപാടികൾ. 4.30ന് ഓട്ടൻതുള്ളൽ. 6ന് പഞ്ചാരിമേള ത്തോടെ ഉത്സവഎഴുന്നള്ളത്ത്.
നൃത്തപരിപാടി. രാത്രി 10.30ന് കഴകപ്പുരയിൽ മോതിരംവച്ചു തൊഴൽ.


18ന് ഉത്സവ എഴുന്നള്ളത്തിന് ശേഷം കഥകളി. 19ന് രാവിലെ 8.30ന് ചാക്യാർകൂത്ത്. 9.30ന് ആനയൂട്ട്. 10.30ന് ആനച്ചമയ പ്രദർശനം. 11ന് ഉത്സവ ബലിദർശനം. 4ന് ഓട്ടൻ തുള്ളൽ, 5ന് പൊന്ന്യം കൊട്ടാരം ദേവസ്ഥാനം വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള അടിയറ വരവ്. കരിയന്നൂർ നാരായണൻ
നമ്പൂതിരിയുടെ പ്രമാണത്തിൽ പഞ്ചവാദ്യം, പാണ്ടി, പഞ്ചാരി മേളം എന്നിവയുടെയും ഗജവീരന്മാരുടെ അകമ്പടിയോടെ കുടമാറ്റത്തോടും കൂടി ഉത്സവ എഴുന്നള്ളത്ത് നടക്കും.
തുടർന്ന് നവനീതം ലേഡീസ് ബാൻഡ്. 10.30ന് മോതിരംവച്ചു തൊഴൽ. വിളക്കെഴുന്നള്ളത്ത്. കളമെഴുത്തും പാട്ടും. 20ന് വൈകിട്ട് 4ന് അക്ഷര ശ്ലോക സദസ്. 5ന് ഉത്സവ എഴുന്നള്ളത്ത്. തുടർന്ന് നൃത്തം രാത്രി 11.30ന് പള്ളിവേട്ട. 21ന് രാവിലെ 10ന് ക്ഷേത്രച്ചിറയിൽ ആറാട്ടിന് എഴുന്നള്ളിക്കൽ. ക്ഷേത്രത്തിനകത്ത് ഭജന. ആറാട്ട് സദ്യ. വൈകിട്ട് 6.30ന് വാതിൽമാടത്തിൽ തെയ്യമ്പാടി കുറുപ്പിന്റെ കളമെഴുത്തും പാട്ടും പൂജയും. ഇതോടെ ഉത്സവം സമാപിക്കും.
Vishu festival to be celebrated at Thiruvangad Sree Ramaswamy Temple today; Vishu Kani to begin at 3 am tomorrow



.gif)






























