തലശ്ശേരി:(www.thalasserynews.in)ധർമ്മടത്തെ സമുന്നതനായ സി.പി എം നേതാവ് പണിക്കൻ രാജൻ (79) അന്തരിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെ തലശ്ശേരി സഹകരണാശുപത്രിയിലാണ് അന്ത്യം. ദീർഘകാലം അവിഭക്തധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവൃത്തിച്ചു.
ഇക്കഴിഞ്ഞ പാർട്ടി സമ്മേളനം വരെ സി പി എം ധർമ്മടം നോർത്ത് ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. നിലവിൽ മേലൂർ കലാമന്ദിരം പാർട്ടി ബ്രാഞ്ച് അംഗമാണ്. 1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണ്. കർഷക സംഘം വില്ലേജ് പ്രസിഡണ്ടായി പ്രവൃത്തിച്ചിരുന്നു.
ഭൗതിക ശരീരം ഇന്ന് വൈകീട്ട് 4 മണി വരെ മേലൂർ കലാമന്ദിരം പരിസരത്തെ വീട്ടിലും തുടർന്ന് 5 മണി വരെ ചിറക്കുനിയിൽ അബു - ചാത്തുക്കുട്ടി സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം വൈകീട്ട് 5 .30 ന് പിണറായി പന്തക്കപ്പാറ പ്രശാന്തി പൊതു ശ്മശാനത്തിൽ.
ഭാര്യ : രാധ


മക്കൾ : അഭിനേഷ് (സി പി എം മേലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി, ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് മാനേജർ),
അഖിലേഷ് ( സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, തലശ്ശേരി ),
ഷീന (പിണറായി കമ്പൗണ്ടർ ഷാപ്പ്). മരുമക്കൾ: പി എം രേഖ, ഷൈനി (അധ്യാപിക , കെ. കെ. വി മെമ്മോറിയൽ ഹൈസ്കൂൾ, പാനൂർ), ടി എം രജി (പിണറായി).
സഹോദരങ്ങൾ : ലീല , മോഹനൻ, സുധ, പരേതരായ ശാരദ, വാസു, ബാലൻ.
'Comrade Panikkan Rajan' from Dharmadam is now remembered



.gif)







































