മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി
Apr 18, 2026 07:07 PM | By Rajina Sandeep

(www.thalasserynews.in)മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസിൽ നിന്നാണ് യുവാവ് ലഹരി കലർന്ന അരിഷ്ടം വാങ്ങിയിരുന്നത്.

അർജുനാരിഷ്ടം എന്ന പേരിൽ വന്നിരുന്ന അരിഷ്ടത്തെ ഇവർ ധാത്ര്യാരിഷ്ടം എന്ന പേരിലാണ് വിറ്റിരുന്നത്.അമിതമായി അരിഷ്ടം കുടിച്ചതിനെ തുടർന്ന് രക്തം ഛർദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരളിനെ ഗുരുതരമായി രോഗം ബാധിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടർന്ന് ഇന്ന് പുലർച്ചയോടെ പ്രസാദിന്റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

50 രൂപയ്ക്കും 100 രൂപയ്ക്കും വിൽക്കുന്ന ഈ അരിഷ്ടത്തിൽ മാരകമായ ലഹരി ഉണ്ടെന്നും ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധത്തെ തുടർന്ന് ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് പൊലീസ് ഇടപെട്ട് അടപ്പിച്ചു. കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് വൈകാതെ കടക്കും.

Complaint alleges that a tribal youth died after drinking fake arishta in Mananthavady

Next TV

Related Stories
തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ  സംഘടിപ്പിച്ചു.

Apr 18, 2026 09:33 AM

തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ സംഘടിപ്പിച്ചു.

തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ ...

Read More >>
തലശേരി നഗരത്തിൽ  കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

Apr 17, 2026 06:58 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ...

Read More >>
ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

Apr 17, 2026 10:03 AM

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ...

Read More >>
നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

Apr 16, 2026 12:50 PM

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ...

Read More >>
2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ;  പുതിയ മാറ്റവുമായി വാഹനനയം

Apr 16, 2026 11:17 AM

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ; പുതിയ മാറ്റവുമായി വാഹനനയം

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ; പുതിയ മാറ്റവുമായി...

Read More >>
Top Stories

News Roundup