വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ തിരക്ക്

വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ തിരക്ക്
Apr 15, 2026 10:50 AM | By Rajina Sandeep

(www.thalasserynews.in)തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വിഷുവുത്സവം ചൊവ്വാഴ്ച രാത്രിയാണ് കൊടിയേറിയത്.. ക്ഷേത്രം തന്ത്രി കുന്നത്തൂര് അമ്പഴപ്പിള്ളി മന ശ്രീകുമാരൻ ഭട്ടതിരിപ്പാട് കൊടിയേറ്റത്തിന് കാർമികത്വം വഹിച്ചു.

കൊടിയേറ്റത്തിന് മുന്നോടിയായി ആചാര്യവരണം, മുളയിടൽ, മുളപൂജ, കൊടിപൂജ, കഴകപ്പുരയിൽ ഭജന എന്നിവ നടത്തി. കൊടിയേറ്റത്തിന് ശേഷം തായമ്പക അവതരിപ്പിച്ചു. ബുധനാഴ്ച നടന്ന വിഷുക്കണിക്ക് ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. സോപാനസംഗീതവും കാഴ്ചശീവേലിക്കും ഭക്തരുടെ ഒഴുക്കുണ്ടായി. ശ്രീരാമ സേവാ സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണവും നടത്തി. വൈകിട്ട് ഓട്ടൻതുള്ളൽ, ഉത്സവ എഴുന്നള്ളത്ത്, ഭജനഗാനങ്ങൾ, കളരിപ്പയറ്റ് പ്രദർശനം.

വ്യാഴാഴ്ച രാവിലെ മുതൽ കാഴ്ച ശീവേലി, കലാപരിപാടി, ഓട്ടൻ തുള്ളൽ, ഉത്സവ എഴുന്നള്ളത്ത്, നൃത്തനൃത്യങ്ങൾ. 19, 20 തീയതികളിൽ എഴുന്നള്ളത്തിന് ഏഴ് ആനകൾ അണിനിരക്കും. 19ന് രാവിലെ ആനയൂട്ട്, ആനച്ചമയ പ്രദർശനം, അടിയറ വരവ് 21 ന് ഉത്സവം കൊടിയിറങ്ങും.

Huge crowd at Sri Rama Swamy Temple on Vishu Day for Vishu Kani

Next TV

Related Stories
തലശേരി നഗരത്തിൽ  കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

Apr 17, 2026 06:58 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ...

Read More >>
ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

Apr 17, 2026 10:03 AM

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ...

Read More >>
നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

Apr 16, 2026 12:50 PM

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ...

Read More >>
2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ;  പുതിയ മാറ്റവുമായി വാഹനനയം

Apr 16, 2026 11:17 AM

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ; പുതിയ മാറ്റവുമായി വാഹനനയം

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ; പുതിയ മാറ്റവുമായി...

Read More >>
'എംപിമാർക്കെല്ലാം കത്തെഴുതൂ', ; വനിതാ സംവരണ ബിൽ പാസാക്കാൻ മോദിയുടെ നിർണ്ണായക നീക്കം, ബിൽ രാഷ്ട്രീയത്തിലും അലയൊലികളുണ്ടാക്കും

Apr 14, 2026 07:07 PM

'എംപിമാർക്കെല്ലാം കത്തെഴുതൂ', ; വനിതാ സംവരണ ബിൽ പാസാക്കാൻ മോദിയുടെ നിർണ്ണായക നീക്കം, ബിൽ രാഷ്ട്രീയത്തിലും അലയൊലികളുണ്ടാക്കും

'എംപിമാർക്കെല്ലാം കത്തെഴുതൂ', ; വനിതാ സംവരണ ബിൽ പാസാക്കാൻ മോദിയുടെ നിർണ്ണായക നീക്കം, ബിൽ രാഷ്ട്രീയത്തിലും...

Read More >>
Top Stories

Entertainment News