കേരളം ചുട്ടുപൊള്ളുന്നു ; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്, ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന ഉപഭോ​ഗം

കേരളം ചുട്ടുപൊള്ളുന്നു ;  വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്,  ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന ഉപഭോ​ഗം
Apr 14, 2026 04:31 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് വേനൽ ചൂട് കനത്തതിനാൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് ആയിരുന്നു വൈദ്യുതി ഉപഭോ​ഗം. ആദ്യമായിട്ടാണ് വൈദ്യുതി ഉപഭോ​ഗം ഇത്രയുമധികം ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെ രേഖപ്പെടുത്തിയതായിരുന്നു. 112.16ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്.

അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്.

കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.

സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. ഇന്നലെ പാലക്കാടാണ് സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്, 39.2 ഡിഗ്രി സെൽഷ്യസ്. ഇന്നും പാലക്കാട് 40 ഡിഗ്രിയിലേക്ക് ചൂടെത്തുമെന്നാണ് അറിയിപ്പ്. നിർജലീകരണം തടയാനും നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശമേൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം

Kerala is burning; Electricity consumption hits record, highest consumption recorded this month yesterday

Next TV

Related Stories
തലശേരി നഗരത്തിൽ  കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

Apr 17, 2026 06:58 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ...

Read More >>
ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

Apr 17, 2026 10:03 AM

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ...

Read More >>
നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

Apr 16, 2026 12:50 PM

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ...

Read More >>
2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ;  പുതിയ മാറ്റവുമായി വാഹനനയം

Apr 16, 2026 11:17 AM

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ; പുതിയ മാറ്റവുമായി വാഹനനയം

2028 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്ക് രജിസ്‌ട്രേഷനില്ല ; പുതിയ മാറ്റവുമായി...

Read More >>
വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ തിരക്ക്

Apr 15, 2026 10:50 AM

വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ തിരക്ക്

വിഷുദിനത്തിൽ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണിക്ക് വൻ...

Read More >>
Top Stories

Entertainment News