മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാം ;  അപേക്ഷ നൽകാൻ ഇനി ഒരാഴ്‌ച മാത്രം
adimage

adimage

മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാം ; അപേക്ഷ നൽകാൻ ഇനി ഒരാഴ്‌ച മാത്രം

മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാം ;  അപേക്ഷ നൽകാൻ ഇനി ഒരാഴ്‌ച മാത്രം adimage
2026-02-09T10:22:00 | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനേതര വിഭാഗ ത്തിൽനിന്നു മുൻഗണനാ വിഭാഗ റേഷൻ കാർഡി (പ്രയോറിറ്റി ഹൗസ്ഹോൾഡ് കാൾഡ്) ലേക്ക് മാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഈ മാസം 13 വരെയാണ് സമയം.


വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ യോഗ്യരായ നിശ്ചിത എണ്ണം ഉടമകൾ ക്ക് മുൻഗണനാ കാർഡായ പിങ്ക് കാർഡ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ഇപ്പോൾ സ്വീകരിക്കുന്നത്.


തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർ, പരമ്പരാഗത അസംഘടിത തൊഴിലാളി കുടുംബങ്ങൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, എയ്‌ഡ്‌സ്‌ രോഗികൾ, കാൻസർ ബാധിതർ, ഗുരുതര ശാരീരിക-

മാനസിക വെല്ലുവിളി നേരിടുന്നവർ, ഹൃദയം, വൃക്ക എന്നിവ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവരുള്ള കുടുംബം, ആശ്രയ പദ്ധതിയിലെ അംഗങ്ങൾ, നിർധന സ്ത്രീ കൾ കുടുംബനാഥയായ കുടുംബങ്ങൾ, വിധവ, അവിവാഹിതരായ അമ്മമാർ തുടങ്ങിയവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാം.


വരുമാനം പ്രതിമാസം 25,000 രൂപയിൽ കൂടാൻ പാടില്ല. 1000 ചതുരശ്ര അടിയിൽ കൂടുതൽ ഉള്ള വീട്, നാലുചക്ര വാഹനം സ്വന്തമായുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ യോഗ്യതയില്ല.



എല്ലാ മാസവും മുൻഗണനാ റേഷൻ കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ, സൗജന്യ റേഷൻ ഭക്ഷ്യധാന്യം, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ, സർക്കാർ സേവനങ്ങൾക്കും മത്സര പരീക്ഷകൾക്കും ചില ഫീസ് ഇളവുകൾ തുടങ്ങിയവ മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കും.



ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ പക്കൽനിന്നുള്ള വരുമാന സാക്ഷ്യപത്രം, ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഗുരുതര രോഗം ബാധിച്ചവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, വിധവകൾ വിധവാ സാക്ഷ്യപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സംസ്ഥാന

സിവിൽ സപ്ലൈസ് വകുപ്പിന്റെ www.civil-supplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺലോഗിനിൽ യൂസർ അക്കൗണ്ട് സൃഷ്‌ടിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി:13.


സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഭക്ഷ്യലഭ്യത, കൈകാര്യ ചെലവിനുള്ള തുക ഇവയുടെ അടിസ്ഥാനത്തിൽ കാലാകാലങ്ങളിൽ മുൻഗണനാ പട്ടിക പുതു ക്കാറുണ്ട്. പുതുതായി നിശ്ചയിക്കുന്ന എണ്ണവും മുൻകാലങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിവാ ക്കപ്പെട്ട റേഷൻ കാർഡുകളുടെ എണ്ണവും ചേർത്താണ് ഓരോ തവണയും ഒരോ താലൂക്കിലും മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നത്. ഓരോ താലൂക്കിലും പിങ്ക് കാർഡ് അനുവദിച്ച് നല്‌കു ന്നവരുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും.


മുൻ വർഷങ്ങളിൽ കേരളത്തിലെ ചില താലൂക്കുകളിൽ ഉൾപ്പെടുത്താൻ നിശ്ചയിച്ചി രുന്ന എണ്ണത്തിന് തുല്യമായ അപേക്ഷകൾ ലഭിച്ചിരുന്നില്ലെന്നാണ് അറിയുവാൻ കഴിയുന്നത്. അതിനാൽ അർഹതയുള്ളവർ യഥാസമയം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണം.

Content Highlight: You can switch to a priority ration card; Only one week left to apply

adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jul 22, 2026 12:32 PM

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നിതിൻ രാജ് ആത്മഹത്യക്കേസിൽ പ്രതിയെ വിട്ടയച്ചതിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്ന്...

Read More >>
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
adimage
ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

Jul 21, 2026 01:26 PM

ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരിയിൽ. മുതിർന്നവരെ ആദരിച്ചു, വിദ്യാർത്ഥികളെയും ഹാഫിളുകളെയും അനുമോദിച്ചു. പാരമ്പര്യവും നേട്ടങ്ങളും...

Read More >>
ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

Jul 21, 2026 12:24 PM

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ നിതിൻ രാജ് കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ അതൃപ്തി. ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ അന്വേഷണ...

Read More >>
വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

Jul 21, 2026 11:14 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാല് പേർ കൂടി ചികിത്സയിൽ. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

Read More >>
adimage adimage
Top Stories










News Roundup






GCC News






adimage