തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് ; പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷന്  ശ്രദ്ധേയ നേട്ടം
adimage

adimage

തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് ; പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷന് ശ്രദ്ധേയ നേട്ടം

തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് ; പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷന്  ശ്രദ്ധേയ നേട്ടം adimage
2026-01-21T20:43:00 | By Rajina Sandeep

(www.panoornews.in)ജനുവരി 17, 18 തീയതികളിലായി തിരുവനന്തപുരം എൽ.എൻ.സി.പി. ഇൻഡോർ സ്റ്റേഡിയത്തിൽ ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയ ലീഗ് (അണ്ടർ-18) സംഘടിപ്പിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.


ഇന്ത്യയുടെ പുരാതന ആയോധനകലയായ കളരിപ്പയറ്റിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കളരിപ്പയറ്റ് ലീഗ് സംഘടിപ്പിച്ചത്. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള 124 ജൂനിയർ താരങ്ങൾ കളരിപ്പയറ്റിന്റെ എട്ട് പ്രധാന ഇനങ്ങളിലായി മത്സരിച്ചു.

ഈ ദേശീയ ലീഗിൽ പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഡി. നേഹ മെയ്പയറ്റ് ഇനത്തിൽ വെള്ളി മെഡൽ നേടി.

തേജസ്വിനി ചോതിക ചവിട്ടി പൊങ്ങൽ (High Kick) ഇനത്തിൽ വെള്ളി മെഡൽ നേടി.

മെയ്പയറ്റ് ഇനത്തിൽ അശ്വിൻ അഭിലാഷ്, ശിവദ KVM എന്നിവർ വെങ്കല മെഡൽ നേടി.

ഇതോടെ പുതുച്ചേരി 2 വെള്ളി മെഡലുകളും 2 വെങ്കല മെഡലുകളും നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

ഈ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തിയ പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷൻ ഭാരവാഹികൾ, താരങ്ങളെയും പരിശീലകരെയും അഭിനന്ദിച്ചു. ഈ നേട്ടം വരുംകാലങ്ങളിൽ കൂടുതൽ കുട്ടികളെ കളരിപ്പയറ്റിലേക്ക് ആകർഷിക്കുന്നതോടൊപ്പം പുതുച്ചേരിയുടെ കായികമേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സമാപന സമ്മേളനത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എൽ.എൻ.സി.പി.ഇയുടെ പ്രിൻസിപ്പൽ ഡോ. പ്രദീപ് ദത്ത വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ സെന്ററിന്റെ റീജിയണൽ ഹെഡ് ഡോ. ശരത് ചന്ദ്ര യാദവ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടർ വർ‌ഷ സബാലെ മുഖ്യപ്രഭാഷണം നടത്തി.

അസിസ്റ്റന്റ് ഡയറക്ടർ സെൽവമണി, കേരള ഭിന്നശേഷി കായിക അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശശിധരൻ നായർ, ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആൾട്ടർനേറ്റ് ഇക്കണോമിക്സിന്റെ ഡയറക്ടർ ഡോ. സിദ്ദീഖ്, കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാം എസ്.കെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ സെക്രട്ടറി ജനറൽ ഡോ. അംബു ആർ. നായർ സ്വാഗതവും, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. ഇ. ശ്രീജയൻ നന്ദിയും പറഞ്ഞു

Content Highlight: Khelo India Kalaripayattu National League held in Thiruvananthapuram; Puducherry Kalaripayattu Federation achieves remarkable achievement

adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jul 22, 2026 12:32 PM

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നിതിൻ രാജ് ആത്മഹത്യക്കേസിൽ പ്രതിയെ വിട്ടയച്ചതിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്ന്...

Read More >>
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
adimage
ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

Jul 21, 2026 01:26 PM

ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരിയിൽ. മുതിർന്നവരെ ആദരിച്ചു, വിദ്യാർത്ഥികളെയും ഹാഫിളുകളെയും അനുമോദിച്ചു. പാരമ്പര്യവും നേട്ടങ്ങളും...

Read More >>
ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

Jul 21, 2026 12:24 PM

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ നിതിൻ രാജ് കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ അതൃപ്തി. ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ അന്വേഷണ...

Read More >>
വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

Jul 21, 2026 11:14 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാല് പേർ കൂടി ചികിത്സയിൽ. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

Read More >>
adimage adimage
Top Stories










News Roundup






GCC News






adimage