എസ്ഐആർ റദ്ദാക്കണം ; സിപിഎം സുപ്രീം കോടതിയിൽ

എസ്ഐആർ റദ്ദാക്കണം ; സിപിഎം സുപ്രീം കോടതിയിൽ
Nov 19, 2025 10:37 AM | By Rajina Sandeep

(www.thalasserynews.in)കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കൂടുതൽ രാഷ്ട്രീയപാർട്ടികൾ സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹര്‍ജി നൽകിയത്.

എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് സിപിഎം ഹര്‍ജിയിൽ വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഎം ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ജി പ്രകാശാണ് സിപിഎമ്മിനായി ഹർജി സമർപ്പിച്ചത്.

അതേസമയം, സിപിഐയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ ഹർജി സമർപ്പിക്കും. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവെക്കണമെന്നും നേരത്തെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ഹർജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. വിഷയത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന് ആവശ്യം മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുണ്ട്.

SIR should be cancelled; CPM in Supreme Court

Next TV

Related Stories
തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ  ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു

Nov 22, 2025 11:52 PM

തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു

തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക്...

Read More >>
പയ്യന്നൂരിൽ കെ.എസ് ആർടിസി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു ;  സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

Nov 22, 2025 11:37 AM

പയ്യന്നൂരിൽ കെ.എസ് ആർടിസി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്തു ; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

കെ.എസ് ആർടിസി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്ത സ്വകാര്യ ബസ് ജീവനക്കാർ...

Read More >>
'മമ്പറം' വാർഡിൽ  മമ്പറം ദിവാകരൻ യുഡിഎഫ് സ്ഥാനാർത്ഥി

Nov 21, 2025 07:13 PM

'മമ്പറം' വാർഡിൽ മമ്പറം ദിവാകരൻ യുഡിഎഫ് സ്ഥാനാർത്ഥി

'മമ്പറം' വാർഡിൽ മമ്പറം ദിവാകരൻ യുഡിഎഫ്...

Read More >>
വികസനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലാവരുതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നൂറ ടീച്ചർ ; ലോറി കടന്നു പോകുന്നതിനിലെ കല്ല് തെറിച്ച് തകർന്ന തലശേരിയിലെ  മൊബൈൽ ഷോപ്പ് യുഡിഎഫ് സംഘം സന്ദർശിച്ചു

Nov 21, 2025 02:01 PM

വികസനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലാവരുതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നൂറ ടീച്ചർ ; ലോറി കടന്നു പോകുന്നതിനിലെ കല്ല് തെറിച്ച് തകർന്ന തലശേരിയിലെ മൊബൈൽ ഷോപ്പ് യുഡിഎഫ് സംഘം സന്ദർശിച്ചു

വികസനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിലാവരുതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നൂറ ടീച്ചർ ; ലോറി കടന്നു പോകുന്നതിനിലെ കല്ല് തെറിച്ച് തകർന്ന...

Read More >>
കണ്ണൂരിൽ വിമാന സർവീസ് റദ്ദാക്കി ; മുന്നറിയിപ്പില്ലാതെയെന്ന്  യാത്രക്കാർ, പ്രതിഷേധം

Nov 21, 2025 11:51 AM

കണ്ണൂരിൽ വിമാന സർവീസ് റദ്ദാക്കി ; മുന്നറിയിപ്പില്ലാതെയെന്ന് യാത്രക്കാർ, പ്രതിഷേധം

കണ്ണൂരിൽ വിമാന സർവീസ് റദ്ദാക്കി ; മുന്നറിയിപ്പില്ലാതെയെന്ന് യാത്രക്കാർ,...

Read More >>
Top Stories

Entertainment News