(www.thalasserynews.in)തലശ്ശേരി മാഹി ബൈപ്പാസ് കടന്നു പോകുന്ന മങ്ങാട് കനിയിൽ ഭാഗത്ത് മാലിന്യം തള്ളിയത് അധികൃതർ എത്തി പരിശോധന നടത്തി.കണ്ണൂരിൽ നിന്നുള്ള എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്.
കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ, തരംതിരിക്കാതെയുള്ള അജൈവമാലിന്യങ്ങൾ എന്നിവ പരിസ്ഥിതി പ്രധാന്യമുള്ള പ്രദേശമായ കണ്ടൽക്കാട്ടിലാണ് തള്ളിയിരിക്കുന്നത്. മാലിന്യക്കൂമ്പാരം പരിശോധിച്ചതിൽ നിന്നും തള്ളിയവരെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്.
മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു
New Mahi Mangat garbage dump; Enforcement squad inspects


.gif)








































