പെട്രോൾ, ഡീസൽ വാഹനങ്ങൾ  നിർത്തലാക്കി  ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന  നിർദ്ദേശവുമായി സുപ്രീംകോടതി
adimage

adimage

പെട്രോൾ, ഡീസൽ വാഹനങ്ങൾ നിർത്തലാക്കി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി

പെട്രോൾ, ഡീസൽ വാഹനങ്ങൾ  നിർത്തലാക്കി  ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന  നിർദ്ദേശവുമായി സുപ്രീംകോടതി adimage
2025-11-15T10:41:00 | By Rajina Sandeep

(www.thalasserynews.in)രാജ്യത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്ന് സുപ്രീം കോടതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന പരാമർശം.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വലിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ ലഭ്യമാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാവുകയാണെങ്കിൽ ആവശ്യമായ ചാർജിങ് സ്റ്റേഷനുകൾ താനേ സ്ഥാപിക്കപ്പെടുമെന്നും, മറ്റ് വാഹനങ്ങൾക്ക് ക്രമേണ നിരോധനം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നയങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് ഹർജി ഫയൽ ചെയ്തത്.

അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. ഇലക്ട്രിക് വാഹനങ്ങൾക്ക് തുടക്കത്തിൽ ഉയർന്ന വിലയായിരുന്നുവെങ്കിലും, പിന്നീട് അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിരുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ആവശ്യത്തിന് ചാർജിങ് പോയിന്റുകളില്ലാത്തതാണ് നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Supreme Court suggests banning petrol and diesel vehicles and promoting electric vehicles

adimage

Next TV

adimage
Related Stories
തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ;  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 22, 2026 03:29 PM

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ; കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘം സെക്രട്ടറി ജ്യോജിഷ് 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി. രാമേശ്വരത്ത് നിന്ന് പോലീസ് പിടികൂടി. അമിത പലിശ...

Read More >>
അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 22, 2026 03:05 PM

അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

തലശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് മുന്നിൽ അശ്രദ്ധമായി കാർ വെട്ടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരനായ പാറപ്രം സ്വദേശി പി. പ്രകാശന് പരിക്ക്....

Read More >>
തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

Jul 22, 2026 02:06 PM

തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

തലശ്ശേരി വ്യാപാരി വ്യവസായി സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് കേസിൽ ഭരണസമിതിക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിക്ഷേപകർ തീരുമാനം. 4 കോടിയോളം രൂപയുടെ...

Read More >>
adimage
സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jul 22, 2026 12:32 PM

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നിതിൻ രാജ് ആത്മഹത്യക്കേസിൽ പ്രതിയെ വിട്ടയച്ചതിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്ന്...

Read More >>
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
adimage adimage
Top Stories

News Roundup

GCC News

adimage