(www.thalasserynews.in)കൊച്ചി ദീപാവലിയുടെ ഭാഗമായി ബി.എസ്.എൻ.എൽ അവതരിപ്പിച്ച ഓഫറുകൾ നവംബർ 15 വരെ പുതിയ പ്രീ പെയ്‌ഡ് മൊബൈൽ കണക്ഷൻ എടുക്കുന്നവർക്ക് ഒരു രൂപയ്ക്കു 30 ദിവസം വാലിഡിറ്റിയും പ്രതിദിനം രണ്ട് ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ്. ഫ്രീ സിം ഉള്ള ദിവാലി ബൊണാൻസാ പ്ലാൻ അവതരിപ്പിച്ചു.
60 വയസ്സിനുമുകളിലുള്ളവർക്കായി സീനിയർ സിറ്റിസൺ പ്രീ പെയ്‌ഡ് പ്ലാൻ (1,812 രൂപ) അവതരിപ്പിച്ചു. പ്രതിദിനം രണ്ട് ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എം എസ്, 365 ദിവസത്തെ വാലിഡിറ്റി, ഫ്രീ സിം എന്നിവ ലഭിക്കും. സൺ നെ മറ്റ്, സോണി ലിവ് ഉൾപ്പെടെ പ്രതിമാസം 151 രൂപ വിലയുള്ള ബിഐടിവി നാഷണൽ പായ്ക്ക് ആറുമാസത്തേ ക്ക് സൗജന്യമായി ലഭിക്കും. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി 199 രൂപയും അതിനുമുകളിലും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ റീചാർജ് ചെയ്ത് നൽകിയാൽ 2.5 ശതമാനം ഡിസ്കൗണ്ട് നവംബർ 18 വരെ ലഭിക്കും. കൂടാതെ, സെൽഫ് കെയർ ആപ്പ് വെബ്സൈറ്റ് വഴി 485 രൂപ. 1,999 രൂപ എന്നീ പ്ലാനുകളുടെ റീചാർജിനും ഓഫർ ലഭ്യമാണ്.
Content Highlight: BSNL Diwali offer till November 15














































