Sep 9, 2025 08:20 PM

തലശേരി:(www.thalasserynews.in)കൂത്ത്പറമ്പിലേക്ക് ഇന്ധനവുമായി പോവുകയായിരുന്ന KL 13 AG 2015 നമ്പർ ആദിൽ ഫ്യുവൽസിൻ്റെ ടാങ്കർ ലോറിയാണ് എൻഞ്ചിൻ തകരാർ കാരണം എരഞ്ഞോളി പാലത്തിൽ കുടുങ്ങിയത്. വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. 6 മണിയോടെ മെക്കാനിക്കെത്തി എഞ്ചിൻ തകരാർ പരിഹരിച്ച് ലോറി നീക്കി.

ലോറി കുടുങ്ങിയതിനെ തുടർന്ന് പാലത്തിലെ ഗതാഗതകുരുക്കൊഴിവാകാൻ കൂത്ത്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെ കടത്തിവിടുകയായിരുന്നു.

തലശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാണ് പുതിയ പാലത്തിലൂടെ കടത്തിവിട്ടത്. ട്രാഫിക് എസ്.ഐ അശോകൻ പാലോറാൻ്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ചു. സ്കൂൾ സമയമായതിനാൽ ഗതാഗത കുരുക്കുമനുഭവപ്പെട്ടിരുന്നു.



The tanker lorry stuck on the Eranjoli bridge has been removed and its fault has been resolved; traffic has been restored.

Next TV

Top Stories










News Roundup






GCC News






//Truevisionall