പി.പി ദിവ്യക്കാശ്വാസം, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന  കുടുംബത്തിൻ്റെ ഹർജി തള്ളി ; കേസ് തലശേരി സെഷൻസിലേക്ക് മാറ്റി
adimage

adimage

പി.പി ദിവ്യക്കാശ്വാസം, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിൻ്റെ ഹർജി തള്ളി ; കേസ് തലശേരി സെഷൻസിലേക്ക് മാറ്റി

പി.പി ദിവ്യക്കാശ്വാസം, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന  കുടുംബത്തിൻ്റെ ഹർജി തള്ളി ; കേസ് തലശേരി സെഷൻസിലേക്ക് മാറ്റി adimage
2025-08-29T13:16:00 | By Rajina Sandeep

(www.thalasserynews.in)അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി.

കേസിൽ ഇരുവിഭാ​ഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷം ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ഇന്ന് കേസ് പരി​ഗണിച്ച കോടതി നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം തള്ളുകയായിരുന്നു.


അതേസമയം കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിന് അനുമതി തേടിയെന്നു വിജിലൻസ്. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി അട്ടിമറിച്ചെന്നു ചൂണ്ടിക്കാട്ടി കെഎസ്‍യു നേതാവ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയില്‍ ഹൈക്കോടതി വിജിലൻസിന്റെ മറുപടി തേടിയിരുന്നു.


തുടർന്നാണ് ഹൈക്കോടതിയില്‍ വിജിലൻസ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് അനുമതി തേടിയതിലെ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിനു കോടതി നിര്‍ദ്ദേശം നല്‍കി. കേസ് സെപ്റ്റംബർ 18ന് വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ ദിവ്യ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നാണ് കെഎസ്‍യു നേതാവിന്റെ ആരോപണം. ബെനാമി സ്വത്ത് ഇടപാടുകൾ അടക്കം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു എന്ന് ഹർജിയിൽ പറയുന്നു.


എന്നാൽ, ഉന്നത ഇടപെടലില്‍ ആറു മാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലുമെടുക്കാതെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റായതിനു പിന്നാലെ ആരംഭിച്ച കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബെനാമി പേരിൽ ദിവ്യയും ഭർത്താവും ചേർന്ന് ആരംഭിച്ചതാണെന്നാണ് ഹർജിയിലെ ആരോപണം.

Content Highlight: P.P. Divyakkaswasam rejects family's plea for further investigation into Naveen Babu's death; case transferred to Thalassery Sessions

adimage

Next TV

adimage
Related Stories
തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

Jul 22, 2026 06:42 PM

തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

തലശേരി ജില്ലാ കോടതിക്ക് സമീപം സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസ്. മലപ്പുറം സ്വദേശി റിനീഷിനെ പട്രോളിംഗ് സംഘം പിടികൂടി. ലൈംഗിക ചേഷ്ടകൾ...

Read More >>
തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ;  കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 22, 2026 03:29 PM

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പ് ; കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സിക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശേരി വ്യാപാരി ക്ഷേമ സഹകരണ സംഘം സെക്രട്ടറി ജ്യോജിഷ് 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങി. രാമേശ്വരത്ത് നിന്ന് പോലീസ് പിടികൂടി. അമിത പലിശ...

Read More >>
അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 22, 2026 03:05 PM

അശ്രദ്ധമായി കാർ വെട്ടിച്ചു ; പാറപ്രം സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്

തലശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് മുന്നിൽ അശ്രദ്ധമായി കാർ വെട്ടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരനായ പാറപ്രം സ്വദേശി പി. പ്രകാശന് പരിക്ക്....

Read More >>
adimage
തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

Jul 22, 2026 02:06 PM

തലശ്ശേരിയിൽ നിക്ഷേപ തട്ടിപ്പ് വിവാദം: നേതാക്കൾക്ക് കുരുക്ക് മുറുകുന്നു

തലശ്ശേരി വ്യാപാരി വ്യവസായി സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ് കേസിൽ ഭരണസമിതിക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിക്ഷേപകർ തീരുമാനം. 4 കോടിയോളം രൂപയുടെ...

Read More >>
സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Jul 22, 2026 12:32 PM

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്: നിതിൻ രാജ് കേസിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

നിതിൻ രാജ് ആത്മഹത്യക്കേസിൽ പ്രതിയെ വിട്ടയച്ചതിൽ പോലീസിനും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ സംവിധാനങ്ങൾ പൂർണ്ണ പരാജയമെന്ന്...

Read More >>
'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ;  സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

Jul 22, 2026 10:29 AM

'അടർന്ന്' തീരുമോ തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ്..? ; സീലിംഗിലെ സിമന്റ് പാളികൾ അടർന്ന് വീഴുന്നത് തുടർക്കഥ

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിലെ സീലിങ് വീണ്ടും അടർന്നുവീണു. ആയിരക്കണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തിൽ ആശങ്ക. അടിയന്തര...

Read More >>
adimage adimage
Top Stories










News Roundup






GCC News






Entertainment News





adimage