തലശേരി : പുഴ ഒഴുകിയില്ലെങ്കിൽ പിന്നെ നാട് ഉണരില്ല, പുഴ മരിക്കാതിരിക്കാൻ കാവലാളായി എസ്എൻപുരം പുഴയുടെ ഓരം വൃത്തിയാക്കി ഇഎംഎസ് ക്ലബ്ബ് പ്രവർത്തകർ.നാശത്തിൻ്റെ വക്കിലായ പുഴയോരം വൃർത്തിയാക്കി നാടിന് മാതൃകയായിരിക്കുകയാണ് ഈ കൂട്ടായ്മ .
തലശ്ശേരിക്കടുത്ത് എസ്.എൻപുരത്തെ ഇഎംഎസ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഉമ്മൻചിറപുഴയുടെ കൈവഴിയായ എസ് എൻപുരംപുഴയുടെ ഇരുഭാഗങ്ങളും വൃർത്തിയാക്കിയത്.


കാട് മൂടി കിടന്ന സ്ഥലങ്ങളാണ് എല്ലാം മറന്ന് എല്ലാവരും ഒത്ത് കൂടിയാണ് മാലിന്യങ്ങൾ ഉൾപ്പെടെ ഒഴിവാക്കിയത്.ശക്തമായ മഴയും പുഴയിലെ അടി ഒഴുക്കും കാര്യമാക്കാതെയാണ് ഇത്തരം ഒരു പരിപാടി നടന്നത്.
ഇ എം എസ് ഓഫീസ് സെക്രട്ടറി ഇ.ജിജേഷിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പനോളി ആണ്ടി, മാണിയത്ത് പ്രശാന്ത് ടി. മനോഹരൻ, രാജീവൻ, രൂപേഷ്.കെ, പ്രവീൺ, എന്നിവരുടെ നേതൃത്വത്തിലാണ് പുഴവീണ്ടെടുത്.
എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ഷിംജിത്തും കൂടെ ഉണ്ടായിരുന്നു.
To prevent the river from dying; EMS club activists clean the banks of the SN Puram river