(www.thalasserynews.in)കിഫ്ബിയുടെ സഹായത്തോടെ കെ.ഐ.ഐ.ഡി.സിയുടെ സാങ്കേതിക മേല്‍നോട്ടത്തില്‍ പിണറായി പഞ്ചായത്തില്‍ ഉമ്മന്‍ചിറ പുഴയ്ക്ക് കുറുകെ നിര്‍മിച്ച ചേക്കുപാലം റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 10.30ന് പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്‌സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുഖ്യാതിഥിയാകും. എം.പി മാരായ കെ. സുധാകരന്‍, ഷാഫി പറമ്പില്‍, വി. ശിവദാസന്‍, പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.


ജല വിഭവ വകുപ്പിന്റെ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളായ കേരള ഇറിഗേഷന്‍ ഇന്‍ഫാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് മുഖേന 36.77 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. എരഞ്ഞോളി, പഞ്ചായത്തുകളിലെ കുടിവെള്ള ദൗര്‍ഭല്യത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷി നാശത്തിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതി.
വാര്‍ത്താസമ്മേളനത്തില്‍കെ.ഐ.ഐ.ഡി.സി ഡി.ജി.എം എന്‍.ടി ഗംഗാധരന്‍, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍,കെ.ഐ.ഐ.ഡി.സി പ്രൊജക്ട് കോഡിനേറ്റര്‍ പ്രദീപ് കിണാത്തി, വാര്‍ഡ് മെംബര്‍ പി. ജസ്‌ന എന്നിവര്‍ സംബന്ധിച്ചു.
The Chief Minister will dedicate the Pinarayi Chekkupalam regulator-cum-bridge to the nation tomorrow.