തലശേരി:(www.thalasserynews.in)മദ്യപ സംഘം തലശേരി ബസ്റ്റാൻ്റിൽ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തുപുതിയ ബസ്റ്റാൻ്റിൽ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. സ്ത്രീകളും, കുട്ടികളുമടക്കം നിരവധി യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു മൂന്നംഗ സംഘത്തിൻ്റെ പ്രകോപനം.
പരസ്പരം അസഭ്യം പറഞ്ഞ സംഘം യാത്രക്കാർക്കെതിരെയും തിരിയുകയായിരുന്നു. പൊലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരൻ യോജിഷിനെ സംഘം കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതോടെ കൂടുതൽ പൊലീസെത്തി മൂന്നംഗ സംഘത്തെയും പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Drunk gang assaults policeman at Thalassery bus stand; 3 people in custody



.gif)








































