കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ നടു ഒടിച്ച് വിടണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ; ഹോട്ടൽ വ്യവസായം നേരിടുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നും മന്ത്രി

കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ നടു ഒടിച്ച് വിടണമെന്ന് കേന്ദ്ര മന്ത്രി  സുരേഷ് ഗോപി ; ഹോട്ടൽ വ്യവസായം നേരിടുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നും മന്ത്രി
Feb 24, 2025 02:13 PM | By Rajina Sandeep

(www.thalasserynews.in)തൃശൂരിൽ നടന്ന ഹോട്ടൽ ആന്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസംഗം വ്യാപക ചർച്ചയാവുന്നു.

കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ നടു ഒടിച്ച് വിടേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് പ്രധാനമായും സാധാരണക്കാർ ആശ്രയിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കാരാ യ ചില ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചാണ്. അതുകൊണ്ടു തന്നെ മന്ത്രിയുടെ വാക്കുകൾ ഹോട്ടൽ മേഖലയിലുൾപ്പടെ വ്യാപകമായ ചർച്ചയായി. ഹോട്ടലുകളിലെ അനധികൃത റെയ്‌ഡും പണപ്പിരിവുമാ ണ് പ്രധാന പ്രശ്നം. നിസാരകാര്യങ്ങൾക്ക് വൻതുകയാണ് പിഴയായി ഈടാക്കുന്നത്. ഇത്തരം സംഭവങ്ങൾ തുടർച്ചയായതോടെ ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്ന സ്ഥിതിയുമുണ്ട്. അടുത്തിടെ ഒരു റസ്റോറന്റിലേക്ക് ഒരു ഉദ്യോഗസ്ഥൻ ഫോൺ ചെയ്ത് മൂന്ന് ഊണും ആറ് അയക്കൂറ പൊരിച്ചതും ആ വശ്യപ്പെട്ടു. ആരാണെന്ന് ഹോട്ടലുകാർ ചോദിച്ചപ്പോൾ തദ്ദേശസ്ഥാപനത്തിന്റെ പേരു പറഞ്ഞ് കാണിച്ചു തരാ മെന്നായിരുന്നു ഭീഷണി. ഈ അനുഭവം പല ഹോട്ടൽ നടത്തിപ്പുകാരും പതിവായി നേരിടേണ്ടി വരുന്നു. മറ്റൊരു ഹോട്ടലിൻ്റെ അടുക്കള പരിസരത്ത് മാലിന്യം കണ്ടതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞയാൾ അരലക്ഷം രൂപയാണത്രെ കൈക്കുലി വാങ്ങിയത്. ഒരു ദിവസം ഹോട്ടൽ പൂട്ടിയിടേണ്ടി വരികയും ചെയ്‌തു. ഇക്കാര്യങ്ങളെല്ലാം പുറത്തുപറഞ്ഞാൽ പല നിയമ പ്രശ്‌നങ്ങളും പറഞ്ഞ് ഭീഷണികൾ അനുസരിച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുന്നതുവരെ ഉദ്യോഗസ്ഥർ വൈരാഗ്യബുദ്ധിയോടെ പെരുമാറും. വിലക്കയറ്റത്തിൻ്റെ കാലത്ത് കനത്ത നഷ്ടം സഹിച്ചാണ് ഈ മേഖല പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാനക്കാരാണ് തൊഴിലാളികൾ. ഇവർ കൃത്യമായി ജോലിക്കെത്താത്തനും പ്രശ്നമാണ്. ഇതിനിടെ ഉദ്യോഗസ്ഥർ റെയ്‌ഡിനെത്തിയാൽ കടയിലുള്ള ഉപഭോക്താക്കൾ ഇറങ്ങിപ്പോകുന്ന സ്ഥിതിയുമുണ്ട്. നിലനിൽപ്പിനായി പാടു പെടുന്ന ഈ മേഖലയോട് തദേശസ്ഥാപനങ്ങൾ ക്രൂരമായി പെരുമാറുന്ന സാഹചര്യത്തി ലാണ് കേന്ദ്രമന്ത്രി കാര്യങ്ങൾ മനസിലാക്കി സംസാരിച്ചതെ ന്നതിൽ ഹോട്ടലുകാർ ആശ്വസിക്കുന്നു. താഴെത്തട്ടിൽ അഴിമതി വ്യാപകമാവുമ്പോൾ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സുരേഷ് ഗോപിയുടെ പ്രസംഗം പൊതുജനങ്ങളിലും ചർച്ചയ്ക്ക് വഴി മരുന്നിട്ടിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മുരടിപ്പും തടസങ്ങളും തിരിച്ചറിഞ്ഞാണ് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥ ജീർണ്ണതക്കെതിരെ തുറന്നടിച്ചത്.

Union Minister Suresh Gopi calls for cracking down on bribe-taking government officials; Minister says hotel industry is facing an unprecedented crisis

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ  പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന  ;  രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്  സണ്ണി ജോസഫ്

Aug 25, 2025 09:00 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന ; രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേന ; രാജി ആവശ്യത്തിൽ യുക്തിയില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി...

Read More >>
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും  സംഘടിപ്പിച്ചു.

Aug 25, 2025 07:51 PM

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം മണ്ഡലം കുടുംബ സംഗമവും, ഓണാഘോഷവും ...

Read More >>
വേലി തന്നെ വിളവ് തിന്നുന്നു ; തലശ്ശേരിയിൽ റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ച  കരാർജീവനക്കാരെ പിടികൂടി  ആർപിഎഫ്

Aug 25, 2025 11:38 AM

വേലി തന്നെ വിളവ് തിന്നുന്നു ; തലശ്ശേരിയിൽ റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ച കരാർജീവനക്കാരെ പിടികൂടി ആർപിഎഫ്

വേലി തന്നെ വിളവ് തിന്നുന്നു ; തലശ്ശേരിയിൽ റെയിൽവേയുടെ സാധനങ്ങൾ മോഷ്ടിച്ച കരാർജീവനക്കാരെ പിടികൂടി ...

Read More >>
തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി

Aug 23, 2025 10:03 PM

തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി

തലശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുറിയിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകൾ കവർന്നെന്ന് പരാതി...

Read More >>
കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

Aug 23, 2025 06:55 PM

കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന് തലശേരിയിൽ

കണ്ണൂർ ജില്ലാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 28ന്...

Read More >>
Top Stories

News Roundup

//Truevisionall