തലശേരി:(www.thalasserynews.in) തലശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് ഏഴാമത് രക്തസാക്ഷി ദിനചാരണത്തിന്റെ ഭാഗമായി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനസ് ചാലിൽ ഉദ്ഘാടനം ചെയ്തു.
എ. ആർ. ചിൻമയി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ അഷ്‌റഫ്. അധ്യക്ഷനായി, എ. ഷർമിള, ഖയും, വി വി ഷുഹൈബ്, ലിജോ ജോൺ, ജിത്തു. ആർ. നാഥ്, അനിരുദ്ധ് എന്നിവർ സംസാരിച്ചു. ഹൈമ. എസ് സ്വാഗതവും മുനാസ്. എം നന്ദിയും പറഞ്ഞു.
Thalassery Youth Congress organized a memorial evening in memory of Shuhaib.