തലശ്ശേരി: നാട്ടിലെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ അബുദാബിയിലെ തലശ്ശേരി വെൽഫെയർ അസോസിയേഷൻ . അസോസിയേഷൻ തറവാട് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് പുതിയ ആംബുലൻസ് നൽകി.
തറവാട് ഫിസിയോ ന്യൂറോ റിഹാബ് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ചാണ് ആംബുലൻസിന്റെ താക്കോൽ കൈമാറ്റം നടന്നത്. ടി.ഡബ്ല്യു.എ അബുദാബി പ്രസിഡന്റ് സി.ടി ഹാഷിം ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ തറവാട് തലശ്ശേരി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. ടി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി മുഹമ്മദ് നിസാർ ആംബുലൻസിന്റെ ഡോക്യുമെന്റുകൾ തറവാട് ഭാരവാഹികൾക്ക് കൈമാറി.
മുഹമ്മദ് നൗഫൽ, സി.ഒ.ടി ഫൈസൽ, മുഹമ്മദ് മായൻ, അബ്ദുൽ ഖാദർ മൊച്ചേരി, അബ്ദുൽ ഖാദർ പനക്കാട്ട്, പി.ഒ. ജാബിർ, അനീസ്, ടി.എം. ഹാരിസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


അസോസിയേഷൻ മുൻ പ്രസിഡന്റ് അസ്ലം മെഡിനോവ ഉപഹാരം നൽകി. തറവാട് മുഴപ്പിലങ്ങാട് പ്രസിഡന്റ് ഫസൽ ബാത്തല സ്വാഗതവും ട്രഷറർ അബ്ദുൽ സലിം നന്ദിയും പറഞ്ഞു.
തലശ്ശേരി മേഖലയിലെ ആവശ്യക്കാർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് ഈ ആംബുലൻസ് വലിയ പ്രയോജനമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവാസികളുടെ നാടിനോടുള്ള സ്നേഹത്തിന്റെയും കടപ്പാടിന്റെയും ഉദാഹരണമാണ് ഈ സംഭാവനയെന്ന് തറവാട് നേതൃത്വം ചൂണ്ടിക്കാട്ടി.
Content Highlight: Abu Dhabi Thalassery Welfare Association Donates Ambulance to Tharavadu Group




































.jpeg)









