#Kannur Job Fair #Employment Exchange #Cashier Vacancy #Sales Executive
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 16ന് ബൃഹത്തായ തൊഴിൽ അഭിമുഖം നടക്കും.
ജൂലൈ 16 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് അഭിമുഖം സംഘടിപ്പിക്കുന്നത്.
കാഷ്യർ, ജ്വല്ലറി സെയിൽസ് മാൻ, ഡ്രൈവർ, ഏജൻസി മാനേജർ, ബിസിനസ്സ് മാനേജർ, സീനിയർ ബിസിനസ്സ് മാനേജർ, പ്രയോറിറ്റി പാർട്ണർ, ടെലി കോളർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്.
യോഗ്യത: പ്ലസ് ടു, ബികോം, ഡിഗ്രി എന്നിവയാണ് അടിസ്ഥാന യോഗ്യത.


താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ ആധാർ/വോട്ടർ ഐഡി പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, 300 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.
നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കിയാൽ മതി.
കൂടുതൽ വിവരങ്ങൾക്ക് 0497 - 2707610, 6282942066 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Content Highlight: Kannur Employment Exchange Job Fair on July 16; Vacancies for Cashier, Sales, Manager
#Kannur Job Fair #Employment Exchange #Cashier Vacancy #Sales Executive













































