കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും
adimage

adimage

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും

കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലായ് ഒന്ന് മുതൽ നടപ്പിൽ വരും adimage
2026-06-30T17:16:00 | By Rajina Sandeep

കണ്ണൂർ: (www.thalasserynews.in)കണ്ണൂർ ജില്ലയിൽ ചരക്ക് ലോറി വാടക വർദ്ധനവ് ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംയുക്ത യോഗത്തിൽ തീരുമാനമായതായി കണ്ണൂർ ജില്ല ലോറി മേഖല സംയുക്ത സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ജില്ല സ്വതന്ത്ര ലോറി ഓണേഴ്സ് അസോസിയേഷൻ മർച്ചന്റസ് അസോസിയേഷൻ ലോറി ഏജന്റ്സ്‌ അസോസിയേഷൻ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതാക്കൾ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത യോഗത്തിലാണ് ലോറി വാടക വർദ്ധനവ് തീരുമാനമായത്. ഇന്ധന വിലവർധനവ് ടയർ സ്പെയർപാർട്സ് ഇൻഷുറൻസ് പെർമിറ്റ് അറ്റകുറ്റപ്പണി എന്നിവയിൽ ഉണ്ടായിട്ടുള്ള ഗണ്യമായ വർദ്ധനവും വാഹന ഉടമകളും തൊഴിലാളികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പരിഗണിച്ചാണ് വാടക വർദ്ധനവിന് നിർബന്ധിതരായിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

കണ്ണൂർ ജില്ലയിൽ നിന്നും കയറ്റുന്ന പ്ലൈവുഡ് ലോഡുകൾക്ക് നിലവിൽ പ്രാബല്യത്തിലുള്ള 9 ടൺ വാടക നിരക്കിൽ നിന്നും 13 %ശതമാനം വർദ്ധനവാണ് ഉണ്ടാവുക. അതുപോലെ പ്ലൈവുഡ് ഒഴുകിയുള്ള മറ്റു ചരക്കുകൾ ആയ മരപ്പൊടി, സ്ട്രാപ്പ്, ഓട്, ടൈൽസ് മറ്റ് അനുബന്ധ ചരക്കുകൾ എന്നിവയ്ക്ക് നിലവിലുള്ള വാടക നിരക്കിൽ നിന്നും 20 ശതമാനം വർദ്ധനവും ഉണ്ടാവും.

പുതിയ വാടക നിരക്കുകൾ 2026 ജൂലൈ ഒന്നു മുതൽ കണ്ണൂർ ജില്ലയിലെ എല്ലാ കമ്പനികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ബാധകം ആയിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടാതെ ഓവർലോഡ് പൂർണമായും നിരോധിക്കും. ജൂലൈ ഒന്നുമുതൽ നിയമപരമായി ഭാരപരിധിക്ക് മുകളിലുള്ള ഓവർലോഡ് ചരക്കുകൾ ഒരു കാരണവശാലും കയറ്റാൻ അനുവദിക്കില്ല എന്നും ഓവർലോഡ് മൂലം വാഹനങ്ങൾക്ക് ഗുരുതരമായ കേടുപാടുകളും അപകട സാധ്യതകളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വാഹന ഉടമകളും തൊഴിലാളികളും ഈ തീരുമാനത്തോട് സഹകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. കൂടാതെ ലോഡിങ് അൺലോഡിങ് ചാർജുകൾ പൂർണമായും ഒഴിവാക്കാനും യോഗത്തിൽ തീരുമാനമായി. ലോഡ് സുരക്ഷിതമായി കെട്ടുന്നതിനായി ആവശ്യമായ കയർ പായ മറ്റ് സാമഗ്രികൾ ഉപയോഗിക്കുന്നതിനും ബന്ധപ്പെട്ട തൊഴിലാളികൾക്ക് നൽകുന്ന കെട്ട് പൈസയും അതുമായി ബന്ധപ്പെട്ട ചെലവുകളും നിലവിലുള്ള രീതിയിൽ തുടരും. ജില്ലയിൽ രജിസ്റ്റേഡ് ചെയ്ത ട്രാൻസ്പോർട്ട് മുഖേനയെ ലോഡ് കയറ്റാൻ അനുവദിക്കുകയുള്ളൂ. ഡയറക്റ്റ് ലോഡുകൾ കയറ്റുവാൻ അനുവദിക്കുകയില്ല. ഈ തീരുമാനങ്ങൾ ജൂലൈ ഒന്നുമുതൽ കർശനമായി നടപ്പിലാക്കുന്നതിന് കണ്ണൂർ ജില്ലാ ലോറി മേഖല സംയുക്ത സമിതി തീരുമാനിച്ചു.വാർത്താസമ്മേളനത്തിൽ ലോറി ഓണേഴ്‌സ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടക്കാട്,സെക്രട്ടറി ഗഫൂര്‍ കായലോട്,കെ സലീം,കെ ഹാഷിം,അജേഷ് മട്ടന്നൂര്‍ എന്നിവർ പങ്കെടുത്തു.

Content Highlight: Goods lorry rental increase in Kannur district to come into effect from July 1

adimage

Next TV

adimage
Related Stories
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

Jul 21, 2026 01:26 PM

ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരിയിൽ. മുതിർന്നവരെ ആദരിച്ചു, വിദ്യാർത്ഥികളെയും ഹാഫിളുകളെയും അനുമോദിച്ചു. പാരമ്പര്യവും നേട്ടങ്ങളും...

Read More >>
ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

Jul 21, 2026 12:24 PM

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ നിതിൻ രാജ് കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ അതൃപ്തി. ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ അന്വേഷണ...

Read More >>
adimage
വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

Jul 21, 2026 11:14 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാല് പേർ കൂടി ചികിത്സയിൽ. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

Read More >>
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

Jul 20, 2026 12:30 PM

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് പാലക്കാട് കോടതി വധശിക്ഷ വിധിച്ചു. 20 ലക്ഷം പിഴയും അടക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന്...

Read More >>
adimage adimage
Top Stories










News Roundup






GCC News






adimage