ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി ; കോടതിമാറ്റ ഹര്‍ജി തള്ളി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
adimage

adimage

ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി ; കോടതിമാറ്റ ഹര്‍ജി തള്ളി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി ; കോടതിമാറ്റ ഹര്‍ജി തള്ളി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി adimage
2026-06-01T13:59:00 | By Rajina Sandeep

(www.thalasserynews.in)യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പ്രതികളുടെ കോടതിമാറ്റ ഹര്‍ജി തള്ളി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിൽ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം.

അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഭാഗം കോടതിമാറ്റമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ 17 പേരുടെയും ജാമ്യം കോടതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യുകയും ചെയ്തത്.

അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വിചാരണയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പ്രതിഭാഗം സ്വീകരിച്ചിരുന്നു.

ഒന്നാം സാക്ഷിയെ ആദ്യദിനം വിസ്തരിച്ചെങ്കിൽ പോലും പിന്നീടങ്ങോട്ട് വിചാരണ നടപടികളുമായി ഒരുതരത്തിലും സഹകരിക്കാത്ത സമീപനമായിരുന്നു പ്രതിഭാഗം സ്വീകരിച്ചത്.

പിന്നീട് ജഡ്ജി പ്രതികളോട് നേരിട്ട് നിലപാടെന്തെന്ന് ചോദിച്ചപ്പോൾ അഭിഭാഷകർ പറഞ്ഞത് തന്നെയാണ് തങ്ങളുടെയും നിലപാടെന്ന് പറഞ്ഞ് വിചാരണ നടപടികളിൽ നിന്ന് പൂർണമായും മാറിനിൽക്കുകയും കേസിനോട് സഹകരിക്കാതിരിക്കുകയും ആയിരുന്നു പ്രതികളുടെ നിലപാട്. ഇതിനെ തുടർന്നാണ് ഇവരുടെ ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് കോടതി കടക്കുന്നത്.

Content Highlight: Setback for the defense in Shuhaib murder case; Thalassery Principal Sessions Court rejects court transfer petition

adimage

Next TV

adimage
Related Stories
ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി  'തലശേരി താരങ്ങൾ' പരിപാടി

Jul 21, 2026 09:36 PM

ജീവിതത്തിൽ വിജയിക്കാൻ ക്ലാസ് മുറികളിൽ പഠിക്കുന്ന പാഠങ്ങൾ മാത്രം മതിയാകില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ; ശ്രദ്ധേയമായി 'തലശേരി താരങ്ങൾ' പരിപാടി

തലശ്ശേരിയിൽ നടന്ന വിജയോത്സവം 2026 ഉദ്ഘാടനം ചെയ്ത് സി. രവീന്ദ്രനാഥ്. പുസ്തകത്തിനപ്പുറം സമൂഹത്തെയും മൂല്യങ്ങളെയും പഠിക്കണമെന്ന് അഭിപ്രായം. മികച്ച...

Read More >>
ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

Jul 21, 2026 01:26 PM

ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരിയിൽ. മുതിർന്നവരെ ആദരിച്ചു, വിദ്യാർത്ഥികളെയും ഹാഫിളുകളെയും അനുമോദിച്ചു. പാരമ്പര്യവും നേട്ടങ്ങളും...

Read More >>
ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

Jul 21, 2026 12:24 PM

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ നിതിൻ രാജ് കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ അതൃപ്തി. ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ അന്വേഷണ...

Read More >>
adimage
വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

Jul 21, 2026 11:14 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാല് പേർ കൂടി ചികിത്സയിൽ. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

Read More >>
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

Jul 20, 2026 12:30 PM

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് പാലക്കാട് കോടതി വധശിക്ഷ വിധിച്ചു. 20 ലക്ഷം പിഴയും അടക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന്...

Read More >>
adimage adimage
Top Stories

GCC News

adimage