കോഴിക്കോട് പെയിന്റ് കടയിൽ തീപ്പിടിത്തം; ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട് പെയിന്റ് കടയിൽ തീപ്പിടിത്തം; ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു
Oct 2, 2025 06:48 PM | By Rajina Sandeep

(www.thalasserynews.in)പെരുവയലില്‍ പെയിന്റുകട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. അഗ്നിരക്ഷാ സേനയുടെ വിവിധ സംഘങ്ങളെത്തിയാണ് തീയണച്ചത്. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമോ പരിക്കുകളോ ഇല്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കളര്‍ മാര്‍ട്ട് എന്നു പേരുള്ള പെയിന്റ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. ആദ്യം വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മുക്കത്തുനിന്നും മീഞ്ചന്തയില്‍നിന്നുമെല്ലാം കൂടുതല്‍ അഗ്നിരക്ഷാസേനാ യൂണിറ്റുകളെ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പെയിന്റുകടയുടെ തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നിരക്ഷാസേന നടത്തിയ ശ്രമം വിജയിച്ചു. എന്നാല്‍, പെയിന്റുകടയെ പൂര്‍ണമായും തീ വിഴുങ്ങി.

Fire breaks out at paint shop in Kozhikode; employees flee

Next TV

Related Stories
മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

Apr 18, 2026 07:07 PM

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി...

Read More >>
തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ  സംഘടിപ്പിച്ചു.

Apr 18, 2026 09:33 AM

തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ സംഘടിപ്പിച്ചു.

തലശ്ശേരി സേക്രഡ് ഹാർട്സ് ഗേൾസ് ഹൈസ്കൂളിലെ 1976-ലെ എസ്.എസ്.എൽ.സി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷമായ “ലെഗസി 50” ഹോട്ടൽ നവരത്‌നയിൽ ...

Read More >>
തലശേരി നഗരത്തിൽ  കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

Apr 17, 2026 06:58 PM

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ രക്ഷപ്പെട്ടു.

തലശേരി നഗരത്തിൽ കുടിവെള്ള വിതരണ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർക്കു പരിക്ക്, ക്ലീനർ...

Read More >>
ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

Apr 17, 2026 10:03 AM

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ നിര്യാതനായി

ലാമ കൺസ്ട്രഷൻ കമ്പിനി മാനേജിംഗ് ഡയറക്ടർ തലശേരിയിലെ കെ. മമ്മൂട്ടി എൻജിനീയർ...

Read More >>
നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

Apr 16, 2026 12:50 PM

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

നിതിൻരാജിന്റെ മരണം ; ഡിവൈഎഫ്ഐ യുടെ പ്രതിഷേധ മാർച്ചിനിടെ...

Read More >>
Top Stories

News Roundup