തലശ്ശേരി: നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ (25 ) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത് .
ജൂലൈയിൽ അമ്മയ്‌ക്കൊപ്പം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. നാദാപുരം പോലീസിലാണ് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടിയുടെ ബന്ധുക്കളും പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.
Ayurvedic doctor from Mahi Kallat arrested