തലശ്ശേരി:(www.thalasserynews.in) തലശ്ശേരിക്കടുത്ത് വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാളിന് സമീപം കൂറ്റൻ മരം കടപുഴകി വീണു. ഒഴിവായത് വൻ ദുരന്തം. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.
പുതിയ പുരയിൽ ജയലക്ഷ്മിയുടെ ഓട് മേഞ്ഞ വീടിന് മുകളിലാണ് മരം വീണത്.ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. വീടിൻ്റെ മേൽക്കൂര തകരുകയും ചെയ്തു.

അപകടം നടക്കുമ്പോൾ നാല് പേർ വീട്ടിൽ ഉണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ സ്ഥലത്ത് എത്തി.
Strong winds; a large shade tree fell on a house in Vadakkumpadu, damaging the roof