തലശേരി;(www.thalasserynews.in)തലശ്ശേരി മനപൂര്‍വ്വമല്ലാത നരഹത്യയാണ് കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതെന്നും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്നും കെ.പി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് പറഞ്ഞു. ന്യായീകരണത്തിന്റെ വ്യഗ്രതയാണ് രക്ഷാപ്രവര്‍ത്തനം നീണ്ടു പോകാന്‍ ഇടയാക്കിയത്. ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണ്.
ഇതിനെ എത്ര തന്നെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാലും കേരള ജനത ഇത് അംഗീകരിക്കില്ല. നിലമ്പൂരില്‍ ഷോക്കടിച്ച് ഒരു കുട്ടി മരിച്ചപ്പോള്‍ വനം മന്ത്രി പറഞ്ഞത് പോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വമുണ്ടാക്കിയ സംഭവമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെതെന്ന് പറയുന്നത് , ഇത് വിവരക്കേടാണെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ അപകടം പോലും മറ്റുള്ളവരുടെ തലയില്‍ കെട്ടി വെക്കുകയാണെന്നും കെ.പി സി സി പ്രസിഡണ്ട് പറഞ്ഞു.

ഷാഫി പറമ്പിൽ എം പി യുടെ തലശ്ശേരി ഓഫീസ് ഉദ്ഘാടനത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സം സാരിക്കുകയായിരുന്നു അദ്ദേഹം. തലശേരി പഴയ സ്റ്റാൻ്റിൽ കെ എസ് ഇ ബി ഓഫീസിന് മുൻ വശത്തായാണ് എം പി ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ഷാഫി പറമ്പിൽ എം പി, അഡ്വ. കെ.എ ലത്തീഫ്, കെ പി സാജു ' എന്നിവരടക്കം ഒട്ടേറെ നേതാക്കളും, പ്രവർത്തകരും സംബന്ധിച്ചു
KPCC President Adv. Sunny Joseph says ministers and the Chief Minister cannot 'get away with it' in the medical college incident; Shafi Parambil's camp office 'in Thalassery too'