ഇരിട്ടി:(www.panoornews.in)കൂട്ടുപുഴയിൽ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ.
വളപട്ടണം മന്ന സൗജാസിലെ ബഷീറിന്റെ മകൻ കെ.വി.ഹഷീർ (40), വളപട്ടണം വി.കെ.ഹൗസിൽ വി.കെ.ഷമീർ (38) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 18.815 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്ന് രാവിലെ 9.10 ന് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എൽ13 ഇസഡ്-2791 ഹോണ്ട ജാസ് കാറിൽ എത്തിയ ഇവരിൽ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്.
ബംഗളൂരുവിൽ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് ഇവർ സമ്മതിച്ചു.
സീനിയർ സി.പി.ഒ ദീപു, ഡ്രൈവർ സി.പി.ഒ ആദർശ് എന്നിവരും പ്രതികളെ പിചികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Youth arrested with MDMA in Iritti