(www.thalasserynews.in)മുന്നറിയിപ്പ് നൽകാതെയും ചർച്ച നടത്തി ധാരണയിലെത്താതെയും റെയിൽവെ സ്റ്റേഷനിലെ ഓട്ടോ പാർക്കിംഗ് സ്ഥലം മാറ്റിയതിനെതിരെ ഡ്രൈവർമാർ പ്രതിഷേധിച്ചു. നിലവിൽ ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്‌ത് യാത്രക്കാരെ കയറ്റിക്കൊ
ണ്ടുപോവുന്ന സ്ഥലമാണ് പെട്ടെന്ന് മാറ്റി പുതിയ പരിഷ്‌കാരം നടപ്പാക്കിയത്. ഇതോടെ ആകെ ബുദ്ധിമുട്ടിലായെന്ന് ഡ്രൈവർമാർ പറഞ്ഞു. ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാരും വലയുകയാണ്. സ്റ്റേഷൻ കേട്ടിടത്തിൽ നിന്നും ഏറെ മാറിയുള്ള ഓട്ടോ പാർക്ക് സ്ഥലത്ത് എത്തിപ്പെടാൻ പാടുപെടണം. നിലവിൽ സ്റ്റേഷ നിലേക്ക് കയറി വരുന്ന വഴിയിലൂടെ തന്നെ യാത്രക്കാരുമായി തിരിച്ചു പോവാമായിരുന്നു.

പുതിയ പരിഷ്‌കാരം വന്നതോടെ സ്റ്റേഷനിൽനിന്നും യാത്രക്കാരെ കയറ്റി ചുറ്റി പോവണം. തിരിച്ചു പോവേണ്ട വഴി ചെളി നിറഞ്ഞ് ദുർഘടമാണെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. വിഷയം ചർച്ച
Parking at Thalassery railway station changed; Auto drivers protest against the change without warning