സ്വന്തം വീട് തല്ലിപ്പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും അടിച്ചു പരിക്കേൽപ്പിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു ; തലശേരിയിലെ വിവാദ നായിക റസീന വീണ്ടും അറസ്റ്റിൽ

സ്വന്തം വീട് തല്ലിപ്പൊളിച്ച് മാതാവിനെയും, സഹോദരിയുടെ മകളെയും  അടിച്ചു പരിക്കേൽപ്പിച്ചു, വനിതാ പൊലീസിനെ തള്ളിയിട്ടു ; തലശേരിയിലെ വിവാദ നായിക റസീന വീണ്ടും അറസ്റ്റിൽ
Jun 20, 2025 02:55 PM | By Rajina Sandeep

തലശ്ശേരി:  (www.thalasserynews.in)സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച വനിതാ പോലീസിനെ തള്ളിയിടുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. തലശ്ശേരി വടക്കുമ്പാട് കാരാട്ട്കുന്ന് സ്വദേശിനി പി.റസീനയെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ എസ്ഐയെ മർദ്ദിച്ചത് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് റസീന.

പണം ആവശ്യപ്പെട്ട് ഉമ്മയെയും, സഹോദരിയെയും ആക്രമിക്കുന്നതായുള്ള വിവരത്തെത്തുടർന്നാണ് ധർമ്മടം പോലീസ് കഴിഞ്ഞ ദിവസം വടക്കുമ്പാടെ കാരാട്ട്കുന്നിലെ റസീനയുടെ വീട്ടിൽ എത്തിയത്. പോലീസ് എത്തിയപ്പോൾ സഹോദരിയുടെ മകളെ മർദ്ദിക്കുന്നതായിരുന്നു കണ്ടത്. ഉടൻ വനിതാ പോലീസ് ഇടപെട്ട് കുട്ടിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥയെയും തള്ളി താഴെയിട്ടു. ഇതിനിടെവീടിന്റെ ജനറൽ ഗ്ലാസ്സുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിക്കുകയും ചെയ്തിരുന്നു. റസീനയുടെ സഹോദരി റഫീനയുടെ പരാതിയിൽ ധർമ്മടം പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുംചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.വനിതാ എസ്ഐയെ മർദ്ദിച്ച കേസിലും മദ്യപിച്ച് പൊതുനിരത്തിൽ ബഹളം ഉണ്ടാക്കുക, അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുക തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് നാട്ടുകാരുടെ പേടി സ്വപ്നമായ റസീന.

Thalassery's controversial heroine Razina arrested again after vandalizing her own house, beating and injuring her mother and sister's daughter, and pushing away a female police officer

Next TV

Related Stories
യൂണിവേഴ്സിറ്റി ഫീസ് മാത്രം;  ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന്  സീറ്റൊഴിവ്

Aug 19, 2025 03:00 PM

യൂണിവേഴ്സിറ്റി ഫീസ് മാത്രം; ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ്

യൂണിവേഴ്സിറ്റി ഫീസ് മാത്രം; ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ് ...

Read More >>
 മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ അറസ്റ്റിൽ

Aug 19, 2025 02:37 PM

മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ അറസ്റ്റിൽ

മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ...

Read More >>
കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന കോഴ്സുകൾ

Aug 19, 2025 11:53 AM

കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന കോഴ്സുകൾ

കെൽട്രോണിൽ തൊഴിലധിഷ്‌ഠിത അധ്യാപക പരിശീലന...

Read More >>
തുടരും മഴ ; കണ്ണൂരിൽ ഓറഞ്ച് അല‍ർട്ട്

Aug 19, 2025 10:57 AM

തുടരും മഴ ; കണ്ണൂരിൽ ഓറഞ്ച് അല‍ർട്ട്

കണ്ണൂരിൽ ഓറഞ്ച്...

Read More >>
ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത്  നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ ആബിദ്

Aug 18, 2025 10:09 PM

ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത് നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ ആബിദ്

ഇ അഹമ്മദ്‌ സാഹിബിന്റെ ഖബറിടത്തിൽ സിയാറത്ത് നടത്തി മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.സൈനുൽ...

Read More >>
സ്പോട്ട്  അഡ്മിഷൻ;  കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ് കോഴ്സ്

Aug 18, 2025 03:29 PM

സ്പോട്ട് അഡ്മിഷൻ; കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ് കോഴ്സ്

കണ്ണൂർ യൂണിവേഴിസിറ്റി ട്രാവൽ ആൻ്റ് ആൻ്റ് ടൂറിസം മനേജ്മെൻ്റ്...

Read More >>
Top Stories

News Roundup

//Truevisionall