ഡ്രൈവറില്ലാത്ത നേരം നോക്കി നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി മോഷണം നടത്തുന്ന യുവാവ് തലശ്ശേരിയിൽ പിടിയിൽ
adimage

adimage

ഡ്രൈവറില്ലാത്ത നേരം നോക്കി നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി മോഷണം നടത്തുന്ന യുവാവ് തലശ്ശേരിയിൽ പിടിയിൽ

ഡ്രൈവറില്ലാത്ത നേരം നോക്കി നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി മോഷണം നടത്തുന്ന യുവാവ് തലശ്ശേരിയിൽ പിടിയിൽ adimage
2026-07-10T11:00:00 | By Rajina Sandeep
#Thalassery #Arrest #auto-rickshaw #Cash #Thift

തലശ്ശേരി:  (www.thalasserynews.in)ഡ്രൈവർ താൽക്കാലികമായി പുറത്തുപോകുന്ന സമയം നോക്കി റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി ഡാഷ് ബോക്സിൽ നിന്ന് പണം മോഷ്ടിച്ചിരുന്ന യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് ചിറ്റാരിക്കൽ ആയന്നൂരിലെ പൊൻ മലക്കുന്നേൽ ഷൈജു ജോസഫ് (34) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിലായി 17-ഓളം മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

മാലൂർ മല്ലന്നൂരിലെ പി. വിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കെ.എൽ. 58 എൻ. 4775 നമ്പർ ഓട്ടോറിക്ഷയുമായി തലശ്ശേരിയിലെത്തിയ വിജിത്ത് ജനറൽ ആശുപത്രിക്ക് സമീപത്ത് വാഹനം നിർത്തി പുറത്തിറങ്ങിയ സമയത്താണ് ഡ്രൈവർ വേഷത്തിലെത്തിയ ഷൈജു ആളില്ലാത്ത ഓട്ടോയിൽ കയറിയത്. തുടർന്ന് ഡാഷ് ബോക്സ് തുറന്ന് അതിലുണ്ടായിരുന്ന 8,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത തലശ്ശേരി പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പ്രതിയുടെ ചിത്രം പ്രചരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാന രീതിയിലുള്ള മോഷണത്തിന് അവസരം നോക്കി നിൽക്കുകയായിരുന്ന ഷൈജുവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരൻ തിരിച്ചറിഞ്ഞു. തുടർന്ന് വിവരം സ്റ്റേഷനിൽ അറിയിച്ചതോടെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡ്രൈവർ പുറത്തുപോകുന്ന സമയം നിരീക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി ഡാഷ് ബോക്സിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.

മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കണ്ണൂർ സ്വദേശിനിയായ പെൺസുഹൃത്തിനൊപ്പം വിനോദയാത്രകളും ആഘോഷങ്ങളും നടത്താറുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായും സൂചനയുണ്ട്.

Content Highlight: A young man has been arrested in Thalassery for stealing from parked auto-rickshaws when the drivers were away

#Thalassery #Arrest #auto-rickshaw #Cash #Thift

adimage

Next TV

adimage
Related Stories
ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

Jul 21, 2026 01:26 PM

ചെറുവക്കര തറവാട് കുടുംബസംഗമം ; പാരമ്പര്യവും പുതുതലമുറയുടെ നേട്ടങ്ങളും ആഘോഷിച്ച് വേറിട്ട സംഗമം

ചെറുവക്കര തറവാടിന്റെ കുടുംബസംഗമം തലശ്ശേരിയിൽ. മുതിർന്നവരെ ആദരിച്ചു, വിദ്യാർത്ഥികളെയും ഹാഫിളുകളെയും അനുമോദിച്ചു. പാരമ്പര്യവും നേട്ടങ്ങളും...

Read More >>
ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

Jul 21, 2026 12:24 PM

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി ; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ നിതിൻ രാജ് കേസിൽ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ അതൃപ്തി. ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ അന്വേഷണ...

Read More >>
വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

Jul 21, 2026 11:14 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാല് പേർ കൂടി ചികിത്സയിൽ. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ...

Read More >>
adimage
പാലയാട് ചിറക്കുനിയിൽ  ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

Jul 20, 2026 05:53 PM

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ആക്രമിച്ചു ; പ്രതിക്കായി അന്വേഷണം

പാലയാട് ചിറക്കുനിയിൽ ഓട്ടോ ഡ്രൈവർ എം. ഇസ്മയിലിനെ സ്കൂട്ടർ യാത്രികൻ മർദിച്ചു. ഹൃദ്രോഗിയായ ഡ്രൈവർ ആശുപത്രിയിൽ. പ്രതി...

Read More >>
നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

Jul 20, 2026 12:30 PM

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരക്ക് വധശിക്ഷയും 20 ലക്ഷം പിഴയും

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരക്ക് പാലക്കാട് കോടതി വധശിക്ഷ വിധിച്ചു. 20 ലക്ഷം പിഴയും അടക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന്...

Read More >>
ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27  വർഷത്തേക്കുള്ള  ഭാരവാഹികൾ സ്ഥാനമേറ്റു.

Jul 20, 2026 11:24 AM

ടെലിച്ചറി ലയൺസ് ക്ലബ്ബിൻ്റെ 2026 - 27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.

ടെലിച്ചറി ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. രാജേഷ് കൃഷ്ണൻ പ്രസിഡണ്ട്, സുഭാഷ് സെക്രട്ടറി, ഗിരീഷ് തൊവരായി...

Read More >>
adimage adimage
Top Stories

News Roundup

GCC News

adimage