തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ; സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി

തലശേരി മണവാട്ടി ജംഗ്ഷനിൽ മണവാട്ടിയുടെ കുടുംബം സഞ്ചരിച്ച കാർ   ഡിവൈഡറിലേക്ക് ഇടിച്ചു കയറി ;  സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചർച്ചയായി
Apr 11, 2026 02:41 PM | By Rajina Sandeep

തലശേരി:   (www.thalasserynews.in)തലശേരി നഗരത്തിലെ തിരക്കേറിയ മണവാട്ടി ജംഗ്ഷനിൽ 4G മൊബൈൽ സ്റ്റോറിന് മുൻവശത്തായി നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. 26 BH 7349 E നമ്പർ മഹീന്ദ്ര XUV കാറാണ് അപകടത്തിൽപ്പെട്ടത്.

ടൗൺഹാളിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വധുവിന്റെ സഹോദരനും കുടുംബവും സഞ്ചരിച്ചിരുന്ന കാറായിരുന്നു ഇത്. വധു മറ്റൊരു വാഹനത്തിലായിരുന്നു. അപകടത്തിൽപ്പെട്ടവർക്കു കാര്യമായ പരിക്കുകളൊന്നുമില്ല.

ഡിവൈഡർ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. കോഴിക്കോട് ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അടക്കം വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന ആരോപണം ശക്തമാണ്.

കോൺക്രീറ്റ് റോഡിന്റെ നിർമാണം പൂര്‍ത്തിയായിട്ടില്ലെന്നും, ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുമെന്നു അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ ആരോപിക്കുന്നു. ദിവസേന വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ചുകയറുന്ന സംഭവങ്ങൾ പതിവാകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. അപകടത്തെ തുടർന്ന് അല്പനേരം ഗതാഗതസ്തംഭനവുമുണ്ടായി. തലശേരി എസ്ഐ എസ്.ആർ സൂരജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. തലശേരിയിൽ നിന്നും കെയിൻ എത്തിച്ചാണ് വാഹനം നീക്കിയത്.

അപകട സാധ്യതകൾ വർധിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

The car carrying the bride's family crashed into the divider at the Thalassery Manavatty junction; lack of safety measures discussed

Next TV

Related Stories
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:46 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ;  സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

Apr 11, 2026 11:31 AM

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന്...

Read More >>
ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

Apr 10, 2026 01:55 PM

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന്...

Read More >>
വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

Apr 10, 2026 09:53 AM

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ്...

Read More >>
തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

Apr 9, 2026 08:58 AM

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ...

Read More >>
Top Stories

News Roundup