Mar 19, 2026 04:35 PM

വ്യാഴാഴ്ച പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിലാണ് തലശേരി പിലാക്കണ്ടി പ്ലാസ കോമ്പൗണ്ടിൽ കൂറ്റൻ തണൽ മരം പൊട്ടിവീണത്. തലശേരിയുടെ വ്യാപാര സിരാ കേന്ദ്രമാണ് പിലാക്കണ്ടി പ്ലാസയും പരിസരവും. പകൽ സമയങ്ങളിൽ ഏറ്റവും തിരക്കേറിയ ഇടം കൂടിയാണിവിടം.

പുലർച്ചെയായതിനാൽ മാത്രമാണ് വൻ അപകടം ഒഴിവായത്. കോമ്പൗണ്ടിലെ കൂറ്റൻ തണൽ മരം ഇവിടെ പുതുതായി ആരംഭിച്ച ഗ്രെയ്പ് ടവർ വ്യാപാര സമുച്ചയത്തിന് സമീപത്തേക്കാണ് വീണത്.

മരത്തിന്റെ ശിഖിരങ്ങൾ തട്ടി അടുത്ത ദിവസം ഉദ്ഘാടനം നടക്കേണ്ടിയിരുന്ന ഫോൺ കെയ്സ് സ്ഥാപനത്തിന്റെ എ.സി.പിക്ക് കേടുപാടുണ്ടായി. ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി സ്ഥാപന ഉടമകൾ പറഞ്ഞു.

A huge shade tree fell in the Pilakandi Plaza compound in Thalassery; the establishment was damaged just as it was about to be inaugurated

Next TV

Top Stories










News Roundup