(www.thalasserynews.in)ശതാബ്ദി പിന്നിട്ടിട്ടും, കായിക മേഖലയിൽ ഇന്നും സജീവമായ സാന്നിദ്ധ്യമറിയിക്കുന്ന കേരളത്തിൻ്റെ വെറ്ററൻ ഇതിഹാസ കായികതാരം കെ. സുകുമാരൻമാസ്റ്ററുടെ 102ാം ജന്മദിനം തലശ്ശേരി സ്പോർട്സ്ലവേഴ്സ് ഫോറത്തിൻ്റെആഭിമുഖ്യത്തിൽ സമുചിതമായി കേക്ക് മുറിച്ച് ആഘോഷിച്ചു.എരഞ്ഞോളി അരങ്ങേറ്റു പറമ്പിലെയു.പി.സ്കൂളിനടുത്തുള്ള"ഗായത്രി " എന്ന അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ചാണ്ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
കണ്ണൂർ ജില്ലാസ്പോർട്സ് കൗൺസിൽപ്രസിഡൻ്റ് പി.എം.അഖിൽപുഷ്പ കിരീടവും, പുഷ്പഹാരവും അണിയിച്ച് ആഘോഷ പരിപാടിഉദ്ഘാടനം ചെയ്തു .
ആധുനിക ലോകത്തിന്തന്നെ ഒരു അത്ഭുതവ്യക്തിയായി മാറിയസുകുമാരൻ മാസ്റ്ററെറോൾ മോഡലാക്കാൻകുട്ടികൾ തയ്യാറാവണമെന്ന് ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അഖിൽ ഓർമ്മിപ്പിച്ചു .
തലശ്ശേരിസ്പോർട്സ് ലവേഴ്സ്ഫോറം ചെയർമാൻകെ.വി. ഗോകുൽ ദാസ്അദ്ധ്യക്ഷത വഹിച്ചു .സ്പോർട്സ് ലവേഴ്സ് ഫോറം രക്ഷാധികാരിയുംപഞ്ചായത്ത് മെമ്പറുമായ


സുശീൽ ചന്ത്രോത്ത്, എം.പി. സനിൽ മാസ്റ്റർ ,വി.പി. വിജേഷ് മാസ്റ്റർ ,സി.പി.രാജീവ് എന്നിവർസംസാരിച്ചു. സ്പോർട്സ് ലവേഴ്സ് ഫോറം കൺവീനറും, കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ.പ്രസിഡൻ്റുമായവി.എം. ബാബു രാജ് സ്വാഗതം പറഞ്ഞു .കെ.സുകുമാരൻ മാസ്റ്റർമറുപടി പ്രസംഗം നടത്തി.1924-ൽ തലശ്ശേരി ചിറക്കരയിലെ പുല്ലമ്പിൽ റോഡിലെ
ചാത്തോത്ത് വീട്ടിൽ വയലമ്പ്രോൻ ചാത്തപ്പൻ എന്ന വരുടെയും , കൂളി കല്യാണിയുടെയും മകനായി പിറന്നസുകുമാരൻ മാസ്റ്റർ ,ചെറുപ്പത്തിൽ തന്നെഅത് ലറ്റിക്സിനോടും,ഫുട്ബോളിനോടുംഏറെ ആഭിമുഖ്യംപുലർത്തിയിരുന്നു .കോളേജ് പഠന കാലഘട്ടത്തിൽ 1943-ൽ
കൊച്ചിയിൽ നടന്നിരുന്ന കൊച്ചിൻ ഒളിമ്പിക്സിൽ (Open to All)പങ്കെടുത്ത്ഒരു സ്വർണ്ണവും , ഒരുവെളളിയും കരസ്ഥമാക്കി
യിരുന്ന മാസ്റ്റർ, തുടർന്ന്1945ലും 1947ലും 1949 ലുംപങ്കെടുത്ത് മൊത്തം ആറ്സ്വർണ്ണവും , മൂന്ന് വെളളിയും , നേടി ചരിത്രം സൃഷ്ടിച്ചിരുന്നു . 2024 ഡിസംബർ14, 15, തീയ്യതികളിൽനീലേശ്വരത്ത് വെച്ച്നടന്നിരുന്ന സംസ്ഥാനമാസ്റ്റേഴ്സ് അത് ലറ്റിക്സ്മത്സരത്തിൽ തൻ്റെ 101ാം വയസ്സിൽ 600 മീറ്റർ നടത്തമത്സരത്തിൽ പങ്കെടുത്ത്സ്വർണ്ണം നേടിയിരുന്നു.98 വയസ്സ് വരെ സ്വന്തമായി കാർ ഓടിച്ചിരുന്നഅദ്ദേഹം, 1948മുതൽ
1966 വരെ ബി.ഇ.എം.പി.സ്കൂൾ ഗണിത ശാസ്ത്ര അധ്യാപകനായിരിക്കെമുൻ കേന്ദ്ര മന്ത്രിയായിരുന്ന ഇ. അഹമ്മദ്, മുൻ. കോഴിക്കോട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഏ.എൻ.പി. ഉമ്മർ കുട്ടി, കേരളാ മുൻ.ക്രിക്കറ്റ് ടീം ക്യാപ്ടൻ ബാബു അച്ചാരത്ത് , റിസർവ്വ്
ബേങ്ക് മുൻ.ഡപ്യൂട്ടി ഗവർണ്ണർ വിറ്റൽ ദാസ് ലീലാധർ , പ്രശസ്ത ഡോക്ടറായ ജി.ഗണപതി റാവു ,റിട്ട.ജസ്റ്റിസ് . രാമ കൃഷ്ണൻ , അഡ്വ.സി.ഒ.ടി. ഉമ്മർ, തുടങ്ങിയ പ്രശസ്ത വ്യക്തികളെ അദ്ദേഹം പഠിപ്പിച്ചിരുന്നു. 1966- ൽ BEMP സ്കൂൾ വിട്ട്
ദക്ഷിണാഫ്രിക്കയിലേക്ക്പോവുകയും അവിടെ അധ്യാപക ജോലി ചെയ്ത്35 വർഷങ്ങൾക്ക് ശേഷം 2001-ലാണ് തലശ്ശേരിയിൽ തിരിച്ചെത്തിയത് . ഭാര്യപി. കൗസല്യ അദ്ദേഹത്തോടൊപ്പമുണ്ട് . ഒൻപത്മക്കളിൽ ഒരാൾ ജീവിച്ചിരിപ്പില്ല. ബാക്കിയുള്ള എട്ട്മക്കളും , പേരമക്കളും,വിവിധ സ്ഥലങ്ങളിലായാണ് ഉളളത് .
Active in sports at 102; Veteran legend K. Sukumaran Master's birthday celebrated by Thalassery Sports Lovers Forum




.gif)









































