തൊണ്ടിമുതൽ കേസ് ; ആന്റണി രാജുവിന് തടവ് ശിക്ഷ

തൊണ്ടിമുതൽ കേസ് ; ആന്റണി രാജുവിന് തടവ് ശിക്ഷ
Jan 3, 2026 09:05 PM | By Rajina Sandeep

(www.thalasserynews.in)ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് തടവ് ശിക്ഷ. ഗൂഢാലോചനയ്ക്ക് 6 മാസം തടവ്, തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി.

നീതിന്യായ രംഗത്ത് തന്നെ അപൂർവ്വമായ ഒരു കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വിധിയുണ്ടായത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്.

1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായത്. പൂന്തുറ എസ്എച്ചഒയായ ജയമോഹൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ചു.

ഈ വിചാരണ നടക്കുമ്പോള്‍ തന്നെ തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച് പ്രതിയുടെ അഭിഭാഷകനായ ആൻ്റണിരാജു അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചു. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിൻെറ മറവിലാണ് തൊണ്ടിയും കടത്തിയത്.

Thondimala case; Antony Raju sentenced to prison

Next TV

Related Stories
22ന് സിനിമ കാണാൻ പറ്റില്ല ;  സംഘടനകളുടെ പണിമുടക്കിനെ തുടർന്ന്  തിയേറ്ററുകള്‍ അടച്ചിടും

Jan 10, 2026 10:40 AM

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍ അടച്ചിടും

22ന് സിനിമ കാണാൻ പറ്റില്ല ; സംഘടനകളുടെ പണിമുടക്കിനെ തുടർന്ന് തിയേറ്ററുകള്‍...

Read More >>
ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

Jan 9, 2026 11:54 AM

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ കെഎസ്ആർടിസി

ടിക്കറ്റ് വരുമാനത്തിൽ ഉയർന്ന പ്രതിദിന കലക്ഷനുമായി വീണ്ടും കണ്ണൂർ...

Read More >>
ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

Jan 9, 2026 11:44 AM

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക ചിഹ്നം

ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ഔദ്യോഗിക...

Read More >>
വയനാട്  ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം

Jan 8, 2026 10:41 PM

വയനാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം

വയനാട് ഉത്സവത്തിനിടെ ആന ഇടഞ്ഞു ; രണ്ട് പാപ്പാന്മാർക്ക് പരിക്ക്, ഒഴിവായത് വൻ അപകടം...

Read More >>
തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ  പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

Jan 8, 2026 02:19 PM

തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ബി ജെ പി ആർ എസ് എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം കഠിന...

Read More >>
തലശ്ശേരി കോടതിക്ക് ബോംബ് ഭീഷണി

Jan 8, 2026 02:03 PM

തലശ്ശേരി കോടതിക്ക് ബോംബ് ഭീഷണി

തലശ്ശേരി കോടതിക്ക് ബോംബ്...

Read More >>
Top Stories

News Roundup