Nov 24, 2025 02:44 PM

തലശ്ശേരി: (www.thalasserynews.in)തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട രണ്ടുപേരെ പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തിയത്.

പന്ന്യന്നൂർ അണ്ടിപ്പീടിക സ്വദേശിയായ മുഹമ്മദ് റഫ്നാസ് വി.പി (28), തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിയായ നാഫിഹ് നാസർ കെ.പി (28) എന്നിവരാണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 0.79 ഗ്രാം എംഡിഎംഎ കണ്ടെത്തുകയുണ്ടായി. സ്വന്തം ഉപയോഗത്തിനാണ് ഇത് സൂക്ഷിച്ചതെന്ന് പ്രതികൾ പോലീസിനോട് വ്യക്തമാക്കി.

തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശ് ടി വിയുടെ നിർദ്ദേശപ്രകാരം എസ്.ഐ ഷമീൽ പി.വി, എസ്.സി.പി.ഒ ലിംനേഷ്, സി.പി.ഒ പ്രശോഭ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

Two people from Pannyannur and Thalassery arrested with MDMA; Police caught them at the railway station

Next TV

Top Stories