(www.thalasserynews.in)മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരു വിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച രാത്രി ദേവസ്വം മന്ത്രി വി.എൻ. വാസവൻ കൂടിയലോചിച്ചശേഷ മാണ് അന്തിമ തീരുമാനമായത്. ജയകുമാർ ഉൾപ്പെടെ അഞ്ചു പേരുടെ പട്ടികയാണ് പരിഗണിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയത്.
പട്ടികയിൽനിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയു മായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവന് തീരുമാനിക്കാമെന്നായിരുന്നു പാർട്ടി നിർദേ ശം. ഇതനുസരിച്ചാണ് വെള്ളിയാഴ്ച തന്നെ തീരുമാനമുണ്ടായത്. ശബരിമല സ്പെഷ്യൽ ഓഫീസറും മുൻ ദേവസ്വം കമ്മിഷണ റുമാണ് ജയകുമാർ.
Travancore Devaswom Board; Former Chief Secretary Jayakumar to be President


.gif)








































