തലശേരി:(www.thalasserynews.in) തെരുവ് നായകളുടെ ശല്യം രൂക്ഷമായ തലശേരി പുന്നോൽ മാക്കൂട്ടത്ത് നാല് വയസുകാരിക്ക് നായ കടിയേറ്റു. ഇടത് കൈക്ക് കടിയേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നോൽ ശ്രീനാ രായണ മഠത്തിനടുത്ത ചാത്തമ്പള്ളി വീട്ടിൽ വിജേഷ് - നിമിഷ ദമ്പതികളുടെ മകൾ രുദ്രാക്ഷ (4) യ്ക്കാണ് കടിയേറ്റത്.
പുന്നോൽ എൽ.പിയിൽ എൽകെജി വിദ്യാർത്ഥിനിയാണ് രുദ്രാക്ഷ. കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിക്ക് കളിക്കാനായി അയൽ വീട്ടിലേക്ക് പോവുന്നതിനിടയിൽ പിറകെ വന്ന നായ ആക്രമി ക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ പരിസരത്തുള്ളവർ ഓടിയെത്തി നായയെ ഓടിച്ചു
Stray dog attack in Punnoli area of Thalassery; 4-year-old girl bitten