തലശേരി: (www.thalasserynews.in) സർവീസ് പെൻഷൻകാർക്കു 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ ലഭിക്കേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്തത്തിലും,
കുടിശികയായ പതിനെട്ടു ശതമാനം ക്ഷമാശ്വാസം വിതരണം ചെയ്യാത്തത്തിലും, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിപ് പദ്ധതിയുടെ പേരിൽ പെൻഷനിൽ നിന്നും തുക ഈടാക്കിയിട്ടും കുറ്റമറ്റ രീതിയിൽ നടപ്പാക്കത്തതിലും പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ട്രഷറിക്ക് മുന്നിൽ

പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി. തലശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് പി. വി. വത്സലൻ മാസ്റ്റർ അധ്യക്ഷം വഹിച്ച വിശദീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം പി. വി. ബാലകൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ കെ. കെ. നാരായണൻ മാസ്റ്റർ, കെ. പ്രഭാകരൻ, എം. സോമനാഥൻ, കെ. കെ. രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി. സതി ടീച്ചർ,വി. പി. മോഹനൻ, സെക്രട്ടറി സി. പി. അജിത്കുമാർ, വൈസ് പ്രസിഡണ്ട് കെ. രാമചന്ദ്രൻ മാസ്റ്റർ, ടി. ദിനേശൻ എന്നിവർ പ്രസംഗിച്ചു. കെ. എം. പവിത്രൻ മാസ്റ്റർ, പി. എൻ. പങ്കജാക്ഷൻ,വി. വി. രാജീവ് കുമാർ,ടി. പി. പ്രേമനാഥൻ മാസ്റ്റർ, ജതീന്ദ്രൻ കുന്നോത്ത്, ടി. കെ.സുരേന്ദ്രൻമാസ്റ്റർ, പി. എം. ദിനേശൻ മാസ്റ്റർ, പി. കെ. ശ്രീധരൻ മാസ്റ്റർ,കെ. വിശ്വനാഥൻ,കെ. വിനോദൻ,വി. കെ. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
K. S. S. P. A. observes black day across the state; Protest in front of the treasury in Thalassery