തലശ്ശേരി:(www.thalasserynews.in) തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനം നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിലേയ്ക്കുള്ള പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുള്‍പ്പെടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട ഇടറോഡുകള്‍ ആര്‍. ഐ.ഡി.എഫ്. പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്നതിന് എസ്റ്റിമേറ്റുള്‍പ്പെടെ പ്രോപ്പോസല്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കുന്നതാണെന്ന് തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
ആര്‍.ഐ.ഡി.എഫ്.ല്‍ ഉള്‍പ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍ നിലവിലുള്ള നിര്‍ദ്ദേശത്തില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ ഹൈ പവര്‍ കമ്മിറ്റിയോട് ആവശ്യപ്പെടുന്നതിനും ഗ്രാമീണ റോഡുകളുടെ വികസനത്തിന് യു.ഐ.ഡി.എഫ്. പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു.
ഗ്രാമീണറോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ത്വരിത നടപടികളുമായി മുന്നോട്ടുപോകണമെന്നും എരഞ്ഞോളി, ന്യൂമാഹി പഞ്ചായത്തുകളിലെ പി.എച്ച്.സി. കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സന്ദീപ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിത്തു, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ ബിജു എസ്., അര്‍ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Urgent action will be taken for the development of rural roads in Thalassery constituency; Speaker calls meeting