ഡി കെ എഫക്ട്..! ; ക‍ർണാടകത്തിൽ വിദ്യാ‍ർത്ഥികൾക്ക് കോളടിച്ചു, ഇനി എല്ലാവർക്കും സൗജന്യ യാത്ര..!

ഡി കെ എഫക്ട്..! ;  ക‍ർണാടകത്തിൽ വിദ്യാ‍ർത്ഥികൾക്ക് കോളടിച്ചു, ഇനി എല്ലാവർക്കും സൗജന്യ യാത്ര..!
Jun 4, 2026 11:46 AM | By Rajina Sandeep
#Karnataka #Free travel #DK

(www.thalasserynews.in)കർണാടകത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനം. മുഖ്യമന്ത്രി ഡി കെ ശിവകുമാ‍റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോ​ഗത്തിൻ്റേതാണ് തീരുമാനം. നേരത്തെ വിദ്യാർത്ഥിനികൾക്ക് മാത്രമുണ്ടായിരുന്ന സൗജന്യ ബസ് പാസാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തുന്നത്.

കർണാടകത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മുഖ്യമന്ത്രി ഡി കെ ശിവകുമാ‍റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോ​ഗത്തിൻ്റെ തീരുമാനം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാകും. സൗജന്യ ബസ് പാസ് വിദ്യാർത്ഥിനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് നിരവധി പേർ ചോദ്യംചെയ്തുവെന്നും അതിനാലാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും ഡി കെ ശിവകുമാർ അറിയിച്ചു.

ഇത് യുവത്വത്തിന്റെ കാലഘട്ടമാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. പെൺകുട്ടികൾക്ക് മാത്രം എന്തിനാണ് സൗജന്യ ബസ് യാത്ര എന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നുണ്ടായിരുന്നു. തങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ സൗജന്യ ബസ് പാസ് നൽകുകയാണ്. എല്ലാ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കും. ഡി കെ ശിവകുമാർ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതുണ്ട്. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി കെ ശിവകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യുവാക്കളുടെ കാഴ്ചപ്പാടിൽ | നിന്നുകൊണ്ട് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ഈ നാട്ടിലെ ജനങ്ങൾ എന്നിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത്. മുൻപ് അവർ എന്നെ വിമർശിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ പുകഴ്ത്തിയിട്ടുണ്ടാകാം. തനിക്ക് രാഷ്ട്രീയമായ അനുഭവസമ്പത്തിന്റെ പശ്ചാത്തലമുണ്ട്. കഷ്ടപ്പാടുകളും സന്തോഷവും കണ്ടിട്ടുണ്ട്. ചെറുപ്പത്തിൽത്തന്നെ അധികാരവും കണ്ടതാണ്. തന്റെ വിശ്വാസം ജനങ്ങളിലാണ് അർപ്പിച്ചിരിക്കുന്നതെന്നും ശിവകുമാ‍ർ പറഞ്ഞു

Content Highlight: DK Effect..! ; Students in Karnataka have been called out, now free travel for everyone..!

#Karnataka #Free travel #DK

Next TV

Related Stories
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Jun 4, 2026 10:48 AM

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ...

Read More >>
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 10:07 AM

സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
Top Stories

News Roundup

GCC News

Entertainment News