ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ്സ് അധികാരത്തിലെത്തണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ; മാഹിയിൽ രമേശ് പറമ്പത്തും, തലശേരിയിൽ കെ.പി സാജുവും ജയിക്കണമെന്നും ഡി.കെ.

ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ്സ് അധികാരത്തിലെത്തണമെന്ന് കർണാടക ഉപ മുഖ്യമന്ത്രി  ഡി.കെ.ശിവകുമാർ ; മാഹിയിൽ രമേശ് പറമ്പത്തും, തലശേരിയിൽ കെ.പി സാജുവും ജയിക്കണമെന്നും ഡി.കെ.
Apr 6, 2026 08:26 AM | By Rajina Sandeep

(www.thalasserynews.in)ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതുച്ചേരിയിൽ കോൺഗ്രസ്സ് അധികാരത്തിലെത്തണം. യു.പി.എ സർക്കാർ നിരവധി അവകാശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ മേലെയിൽ പ്രവർത്തനം നടത്തിയ ആശാ വർക്കറെ പോലും യു.പി.എ സർക്കാറിന്റെ കാലത്താണ് നിയമിച്ചത്.

ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാറിന് കാര്യമായ ഒരു പ്രവർത്തനവും നടത്താൻ സാധിച്ചിട്ടില്ലെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ പോലും സാധിക്കാത്ത കേന്ദ്ര സർക്കാറിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടം ശക്തമാണ്. കേരളത്തിലും മാഹിയിലും വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കയാണ്.

രാഹുൽ ഗാന്ധി കർണ്ണടകയിൽ പ്രഖ്യാപിച്ച 5 ഗ്യാരണ്ടികൾ നമ്മൾ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലും ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പുതുച്ചേരിയിലും ജനക്ഷേമ ഭരണം നടത്തുമെന്ന് ഞങ്ങൾ ഉറപ്പു നൽകുകയാണ്. പുതുച്ചേരിയിൽ എൻ.ഡി.എയും കേരളത്തിൽ എൽ.ഡി.എഫും നടത്തി കൊണ്ടിരിക്കുന്നത് ദുർഭരണമാണ് അതിന് അറുതി വരുത്താൻ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന മതേതര സഖ്യം അധികാരത്തിലെത്തണം.

ഇതിനായി മാഹിയിൽ നിന്ന് രമേശ് പറമ്പത്തിനെയും തലശ്ശേരിയിൽ നിന്ന് കെ.പി.സാജുവിനെയും വിജയിപ്പിക്കണമെന്നും മാഹിയിൽ നടന്ന മതേതര പുരോഗമന സഖ്യം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.കെ.ശിവകുമാർ പറഞ്ഞു. മുസ്ലിം ലീഗ് ദേശിയ പ്രസിഡണ്ട് പ്രൊഫ.കെ.എം.ഖാദർ മൊയിതിൻ,മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ്,ലീഗ് ദേശീയ വൈസ് പ്രസി.സൈനുൽ ആബിദ് സഫാരി

ഷമാ മുഹമ്മദ്, സ്ഥാനാർത്ഥികളായ രമേശ് പറമ്പത്ത്, കെ.പി.സാജു, മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ.കെ.എ.ലത്തീഫ്, ടി.ഇബ്രാഹിം കുട്ടി, പി.പി.വിനോദ്, കെ.മോഹനൻ, സത്യൻ കേളോത്ത് സംസാരിച്ചു.

Karnataka Deputy Chief Minister D.K. Shivakumar said that the Congress should come to power to protect the rights of the people; Ramesh Parambath should win in Mahe and KP Saju should win in Thalassery.

Next TV

Related Stories
വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ;  സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

Apr 11, 2026 11:31 AM

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

വോട്ട് ചെയ്തെങ്കിൽ സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് പുട്ടുപൊടി കിട്ടും ; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന്...

Read More >>
ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

Apr 10, 2026 01:55 PM

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈം​ഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിന്...

Read More >>
വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

Apr 10, 2026 09:53 AM

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ്...

Read More >>
തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

Apr 9, 2026 08:58 AM

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ രേഖപ്പെടുത്തി

തലശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി സാജുവും, എൻഡി എ സ്ഥാനാർത്ഥി ഒ നിധീഷും വോട്ടുകൾ...

Read More >>
നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ

Apr 9, 2026 08:14 AM

നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ

നുണപ്രചരണങ്ങൾക്കുള്ള തിരിച്ചടി വോട്ടർമാർ നൽകുമെന്ന് തലശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാരായി...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും താപനില

Apr 8, 2026 07:01 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും താപനില

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു ; മരണകാരണം കടലിൽ അനുഭവപ്പെടുന്ന കൊടും...

Read More >>
Top Stories

News Roundup