(www.thalasserynews.in)ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി ഇടത്താവളം ഉദ്ഘാടനം ചെയ്തു. ഉത്തരകേരള പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.രാഗേഷ് സേവാ സന്ദേശം നൽകി.
കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസൻ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സേവാഭാരതി തലശേരി യൂണിറ്റ് പ്രസിഡണ്ട് സി.എൻ രാജേഷ് അധ്യക്ഷനായി.
പി.പി അജിത്ത് സ്വാഗതവും, കെ.രാജീവ് നന്ദിയും പറഞ്ഞു. എസ്.എൻ.ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, തലശേരി മേലൂട്ട് മുത്തപ്പൻ മഠപ്പുര പ്രസിഡണ്ട് കെ.എം ധർമ്മപാലൻ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
Seva Bharathi inaugurated the Sabarimala stopover started in Thalassery; the stopover is near the Thiruvangad Sree Rama Temple


.gif)









































