ആശ വര്‍ക്കര്‍മാർക്ക് ആശ്വാസം ; ഇന്‍സന്റീവ് 3,500 രൂപയാക്കി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ആശ വര്‍ക്കര്‍മാർക്ക് ആശ്വാസം ;  ഇന്‍സന്റീവ് 3,500 രൂപയാക്കി  വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
Jul 26, 2025 10:46 AM | By Rajina Sandeep

(www.thalasserynews.in)ആശ വർക്കർമാർക്ക് ആശ്വാസം. ആശ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി ഉയര്‍ത്തി.

വിരമിക്കല്‍ ആനുകൂല്യത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട് . 20000 രൂപയായിരുന്ന വിരമിക്കല്‍ ആനുകൂല്യം 50000 രൂപയായാണ് ഉയര്‍ത്തിയത്. മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത് എന്ന് കേന്ദ്ര കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് കേന്ദ്രം നടപടികള്‍ വിശദീകരിച്ചത്.


അശ വര്‍ക്കര്‍മാരായി 10 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവര്‍ക്കായിരിക്കും വിരമിക്കല്‍ ആനുകൂല്യത്തിന്റെ ഗുണം ലഭിക്കുക. ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ പദ്ധതി പ്രകാരം ആശകള്‍ക്ക് പ്രതിമാസം 1,000 രൂപ കൂടി നല്‍കുന്നുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സാങ്കേതിക, സാമ്പത്തിക പിന്തുണ നല്‍കുമ്പോള്‍ ആശമാരുടെ സേവന സാഹചര്യങ്ങളും വേതനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കേന്ദ്രം വ്യക്തമാക്കി. ആശവര്‍ക്കര്‍മാരുടെ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ ആശമാര്‍ മാസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരത്തെ കുറിച്ചുള്ള എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനാണ് കേന്ദ്രം കണക്കുകള്‍ നിരത്തി മറുപടി നല്‍കിയിരിക്കുന്നത്.

Central government increases incentives for ASHA workers

Next TV

Related Stories
കണ്ണൂരിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ റെഡ് അലർട്ട് ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

Jul 26, 2025 09:51 PM

കണ്ണൂരിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ റെഡ് അലർട്ട് ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

കണ്ണൂരിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ റെഡ് അലർട്ട് ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം...

Read More >>
ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം;  വരൂ പള്ളൂർ പാറാലിൽ

Jul 26, 2025 02:33 PM

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പള്ളൂർ പാറാലിൽ

ചെളി പുരണ്ട ഷൂ ഉപേക്ഷിക്കേണ്ട.നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ്...

Read More >>
സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി  അടപ്പിച്ചതായി റിപ്പോർട്ട്‌

Jul 26, 2025 02:07 PM

സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി അടപ്പിച്ചതായി റിപ്പോർട്ട്‌

സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി അടപ്പിച്ചതായി...

Read More >>
കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി

Jul 26, 2025 12:00 PM

കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി

കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന്...

Read More >>
പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

Jul 25, 2025 09:42 PM

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ്...

Read More >>
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന്  മുതൽ

Jul 25, 2025 12:54 PM

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ...

Read More >>
Top Stories










//Truevisionall