Mar 24, 2025 04:00 PM

പിണറായി:(www.thalasserynews.in)  പിണറായി പ്പെരുമയുടെ ഭാഗമായി സംഘടിപ്പിച്ച തപ്പൽ മത്സരം വ്യത്യസ്ഥമായി.കാളി പുഴയിൽ ഇറങ്ങി മീൻ തപ്പി പിടിക്കുക എന്ന വ്യത്യസ്ഥ മത്സരമാണ് സംഘടിപ്പിച്ചത്. പിണറായിൽ മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ നടക്കുന്ന പിണറായി പെരുമയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

എട്ട് പേരാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ഒരു മണിക്കൂർ സമയമാണ് അനുവദിച്ചത്. അഞ്ചരക്കണ്ടി പുഴയുടെ ഓളങ്ങളിൽ കനത്ത വേയിലിനെ അവഗണിച്ചും മത്സരാർത്ഥികൾ കൈയ് മെയ് മറന്ന് പോരാടി. ഒടുവിൽ ഒരു കിലോ മുന്നൂറ് ഗ്രാം കരിമീൻ തപ്പിയെത്ത വടക്കുമ്പാട് എസ്.എൻ പുരത്തെ ആലക്കാടൻ വിജേഷ് വിജയിയായി.

വേറിട്ട ഈ മത്സരം സംസ്ഥാനത്ത് തന്നെ ആദ്യമായായിരിക്കാം സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. പിണറായി പെരുമ 2025 നോടനുബന്ധിച്ച് കണ്ണൂർജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായി അഞ്ചരക്കണ്ടി പുഴയിയിൽ സംഘടിപ്പിച്ച റിവൽഫെസ്റ്റ് വെലിൻ്റെ ഭാഗമായി മറ്റ് വിവിധ പരിപാടികളും നടന്നു. ചെറുതോണി വളളം കളി, വല വീശൽ ചൂണ്ടയിടൽ, ബോട്ട് സവാരി എന്നിവയും നടന്നു. വരും ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തും.

Fish catching competition in Kali River as part of Pinarayi Peruma; Vadakkumpatte Vijesh wins by catching one kilogram and three hundred grams of carp

Next TV

Top Stories










News Roundup






https://thalassery.truevisionnews.com/