കോഴിക്കോട്:(www.thalasserynews.in)കോഴിക്കോട് മാവൂരിൽ തീപിടുത്തം. കെ എം എച്ച് മോട്ടോഴ്സിലാണ് പുലർച്ചെയോടെ തീപിടുത്തമുണ്ടായത്. ഷോ റൂമിന് അകത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. മാവൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തീപിടിച്ചത്.

ഉടൻ തന്നെ സ്റ്റേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. വലിയ രീതിയിൽ ഉള്ളിലേക്ക് തീ ആളിപ്പടരുന്ന സാഹചര്യത്തിൽ മുക്കം ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി പുലർച്ചെ അഞ്ച് മണിയോടെയാണ് പൂർണമായും തീ അണയ്ക്കാൻ സാധിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണം എന്നാണ് പ്രാഥമിക വിവരം.
Massive fire breaks out at KMH Motors in Mavoor, Kozhikode; Several two-wheelers burnt, conclusion is that it was a short circuit