വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഞായറാഴ്ച

വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഞായറാഴ്ച
Jun 12, 2026 12:08 PM | By Rajina Sandeep

തലശ്ശേരി:  (www.thalasserynews.in)വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പൽ യൂണിറ്റ് വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തലശ്ശേരി എം.എൽ.എ കാരായി രാജനുള്ള ആദരവും ഉപഹാര സമർപ്പണവും ഞായറാഴ്ച വൈകിട്ട് 4ന് ടൌൺ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

യൂനിറ്റ് പ്രസിഡണ്ട് വി.കെ. ജവാദ് അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളന നടപടികൾ കാരായി രാജൻ എം.എൽ.എ ഉത്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ സമ്മേളങ്ങൾ നടക്കാനിരിക്കുന്നതിന്റെ മുന്നോടിയായാണ് മുനിസിപ്പൽ യൂണിറ്റ് സമ്മേളനം ചേരുന്നത് - നാട്ടിലാകെ നടക്കുന്ന ഓൺലൈൻ വ്യാപാരവും നാൾക്കു നാൾ വർദ്ധിച്ചു വരുന്ന വഴിയോരക്കച്ചവടവുമാണ് വ്യാപാരികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് സംഘടനാ ജനറൽ സിക്രട്ടറി സി.സി. വർഗ്ഗീസും പ്രസിഡണ്ട് വി.കെ. ജവാദ് അഹമ്മദും വിശദീകരിച്ചു

- ഓൺലൈൻ വ്യാപാരത്തിന് ജി.എസ്.ടി. ബാധകമാക്കണമെന്ന സംഘടനയുടെ ആവശ്യം കേന്ദ്ര സർക്കാർ ഇതേ വരെ അംഗീകരിച്ചില്ല.. വഴിയോര കച്ചവടം നിയന്ത്രിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്നും ഇരുവരും അവശ്യപ്പെട്ടു. നിലവിൽ 947 അംഗങ്ങൾ മുനിസിപ്പൽ യൂണിറ്റിലുണ്ട് - ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി സമിതിയുമായി നല്ല ബന്ധത്തിലാണെന്നും വ്യാപാരികളെ ബാധിക്കുന്ന തീരദേശ പാത, വിഷയം ഉൾപെടെയുള്ള പ്രശ്നങ്ങളിൽ യോജിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. കെ.എൻ.പ്രസാദ്, പി.കെ. നിസാർ, ഇർഷാദ് അബ്ദുല്ല, പി.ഒ. റാഫി ഹാജി,എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു -

Content Highlight: The annual meeting of the Thalassery Municipal Unit of the Industrial Coordination Committee and the election of new office bearers will be held on Sunday.

Next TV

Related Stories
തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ ബഷീർ

Jun 13, 2026 12:44 PM

തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ ബഷീർ

തലശേരിയിൽ മത്സ്യവലയുടെ കമ്പവലിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യതൊഴിലാളി മരിച്ചു ; മരണപ്പെട്ടത് ദുരന്തനിവാരണ സേനയിലെ സന്നദ്ധ പ്രവർത്തകൻ...

Read More >>
അധ്യാപകരാകണോ?  കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ്  കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

Jun 13, 2026 12:08 PM

അധ്യാപകരാകണോ? കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു

കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം...

Read More >>
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

Jun 13, 2026 11:57 AM

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി ; തകരാര്‍ കാരണം വ്യക്തമാക്കാതെ മെറ്റ ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

Jun 13, 2026 11:02 AM

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു...

Read More >>
നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ  മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:45 PM

നിതിൻ രാജിന്റെ മരണം ; ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

ഡോ. റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

Jun 12, 2026 12:49 PM

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം നടത്തി

തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ട് ; ഷാഫി പറമ്പിൽ എം പി സന്ദർശനം...

Read More >>
Top Stories

News Roundup

GCC News