തലശേരി സെയ്ദാർ പള്ളിയിൽ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തത് നിരവധിയാളുകൾ ; മധുരം വിതരണം ചെയ്ത് വാട്സപ്പ് കൂട്ടായ്മ

തലശേരി സെയ്ദാർ പള്ളിയിൽ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തത് നിരവധിയാളുകൾ ; മധുരം വിതരണം ചെയ്ത് വാട്സപ്പ് കൂട്ടായ്മ
May 28, 2026 02:05 PM | By Rajina Sandeep
#Eid #Thalassery #Mosque

തലശേരി:  (www.panoornews.in)ത്യാഗസ്‌മരണയിൽ മുസ്ലിം മത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. ദൈവകല്പ‌നയനു സരിച്ച് ഇബ്രാഹിം നബിയുടെയും മകൻ ഇസ്‌മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹു വിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം.തലശേരി സെയ്ദാർ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിൽ നിരവധിയാളുകൾ സംബന്ധിച്ചു.

ഹജ്ജ് കർമത്തിൻ്റെ പരിസമാപ്‌തി കൂടിയാണ് പെരുന്നാൾ. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ് കാര ചടങ്ങുകൾ നടന്നു.ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിൻറെ ഓർമ്മ പുതുക്കലുമാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകൻ ഇസ്മാഈലിനെ ദൈവ കൽപ്പന പ്രകാരം ബലി കൊടുക്കാൻ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നൽകാൻ ദൈവം നിർദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കർമ്മത്തിൻറെ പരി സമാപ്ത‌ി കൂടിയാണ് ബലി പെരുന്നാൾ.

സ്നേഹം കൈമാറി പരസ്പരം സാഹോദര്യം പുലർ ത്താനുള്ള അസുലഭ മുഹൂർത്തമാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ദിനത്തിൽ തലശേരി സെയ്ദാർ പള്ളിയിൽ നടന്ന നമസ്ക്കാരത്തിന് ഹാഫിള് മുഹമ്മദ് സഫ്വാൻ ബാഖവി നേതൃത്വം നൽകി. യുവത്വത്തിന്റെ കരുത്തുമായി സൈദാർ പള്ളി വാട്ട്സ്അപ്പ് കൂട്ടായ്മ പെരുന്നാൾ നിസ്കാരത്തിന് ശേഷം ഐസ്ക്രീം വിതരണം ചെയ്തു. മഹറൂഫ് മാണിയാട്ട്. അസ്കർ ചെട്ടിയാം കണ്ടി, മുനീർ പരിയാട്ട്, മമ്മൂട്ടി പുത്തലത്ത്. സഫീർ സാഗർ, അസ്കർ ദമാം, റഹീം അറ്റ്ലസ്, സജീർ കൂവേരി , നഫ്സീർ പൊന്നകം, ഫയാസ് ജലാൽ , ശംസീർ കോണിച്ചേരി , ശബീർ നെല്ലിയിൽ വിതരണത്തിന് നേതൃത്വം നൽകി

Content Highlight: Many people attended the Eid prayers at Thalassery Saidar Mosque; WhatsApp group distributes sweets

#Eid #Thalassery #Mosque

Next TV

Related Stories
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 10:07 AM

സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

Jun 1, 2026 08:50 PM

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.

തലശ്ശേരി ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെൻറ് യുപി സ്കൂൾ 2026 - 27 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായി...

Read More >>
Top Stories

News Roundup

Entertainment News