#Thalassery CH Center #Thalassery General Hospital #Charity #Patient
തലശ്ശേരി:(www.thalasserynews.in) വർഷങ്ങളായി തുടർന്നുവരുന്ന പെരുന്നാൾ സ്നേഹസംഗമം ഇക്കുറിയും മുടങ്ങാതെ നടത്തി. തലശ്ശേരി ജനറൽ ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു.
കണ്ണൂർ ഡപ്യൂട്ടി മേയർ കെ.പി താഹിർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോക്ടർ സി.പി. നാസിമുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി.
എൻ. മഹമൂദ്, അബ്ദുൽ ഗഫൂർ, തഫ്ലിം മാണിയാട്ട്, മുനവ്വർ അഹമ്മദ്, വി. ജലീൽ, പാലക്കൽ സാഹിർ, പി.സി. റിസാൽ, ഇ.കെ. ജലാലു, സി.ഒ.ടി. ഫസൽ, തസ്ലീം ചേറ്റംകുന്ന്, പി.പി. സിറാജ്, ജലാൽ പാറാൽ, ഇ. കുഞ്ഞിമൂസ എന്നിവർ സംസാരിച്ചു. റഷീദ് തലായി സ്വാഗതവും എൻ. മൂസ നന്ദിയും പറഞ്ഞു.
ആഷിക്ക് മട്ടാമ്പ്രം, പൊന്നകം നൗഷാദ്, റുഫൈസ്, തഷ്രിഫ്, റിയാസ്, എം.എം.കെ. ഹനീഫ, റിയാസ് പിലാക്കൂൽ, യു.സി. മുസ്തഫ, അഷ്റഫ് ചമ്പാട്, നിസ്താസ് നാസർ, അഫ്സൽ മട്ടാമ്പ്രം, മുല്ലക്കോയ, നസീൽ എൻ., അബൂട്ടി അറയിലകത്ത്, നൗഷാദ് എൻ., റാഫി, മഹറൂഫ് മാണിയാട്ട്, ചേരിക്കൽ ഫസൽ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി. പതിവു പോലെ സി എച്ച് സെന്റർ ചെയർമാൻ കെ സൈനുൽ ആബിദ് സഫാരിയാണ് ഭക്ഷണം സ്പോൺസർ ചെയ്തത്.
Content Highlight: The charity event organized by Thalassery CH Center on the occasion ; food was provided to the patients and relatives of Thalassery General Hospital.
#Thalassery CH Center #Thalassery General Hospital #Charity #Patient










.png)






.png)


























